വായനമുറി തുറന്നു

July 16th, 2012

vayanamuri-shabu-epathram

ദുബായ് : ജനകീയ വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതൃത്വങ്ങളിൽ ഫലപ്രദമായി സമ്മർദ്ദം ചെലുത്തി യു. എ. ഇ. യിലെ മാദ്ധ്യമ രംഗത്ത് തികച്ചും വ്യത്യസ്തമായ വ്യക്തി മുദ്ര പതിപ്പിച്ച ഷാബു കിളിത്തട്ടിൽ ഓൺലൈൻ മാദ്ധ്യമ രംഗത്തേയ്ക്കുള്ള ചുവടു വെപ്പ് കുറിച്ചു. ഷാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനമുറി ഡോട്ട് കോം എന്ന ഓൺലൈൻ മാസിക ശനിയാഴ്ച്ച ഇന്ത്യൻ കോൺസുൽ ജനറൽ സഞ്ജയ് വർമ്മ പ്രൌഡ ഗംഭീരമായ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഉദ്ഘാടനം ചെയ്തതോടെ നവീന മാദ്ധ്യമ സാദ്ധ്യതകൾ ദുബായിലെ മലയാളി സമൂഹത്തിന് ലഭ്യമാവും.

സൈബർ യുഗത്തിലെ ജീവിത വേഗത്തിനിടക്ക് പുതിയൊരു വായന സംസ്കാരം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മാസിക ഉദ്ഘാടനം ചെയ്തു കൊണ്ട് സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. നല്ല വായനയിലൂടെ മാത്രമേ നന്മയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ സാധിക്കൂ. എല്ലാ സമൂഹത്തിനും അവരുടെതായ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട്. സ്വന്തം സംസ്കാരം ആണ് മികച്ചത് എന്ന് വിചാരിക്കുമ്പോഴാണ് പരസ്പരം ശത്രുതയുണ്ടാകുന്നത്. അതിലുപരി സ്വന്തം സംസ്കാരത്തെ പാലിച്ചും മറ്റു സംസ്കാരങ്ങളെ അറിഞ്ഞും ബഹുമാനിച്ചും ജീവിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥ പൂർണ്ണമാകുന്നത്. ഇതിനു വായന കൊണ്ട് മാത്രമേ സാധിക്കൂ എന്നും അതിനു വായനമുറി ഡോട്ട് കോം പോലുള്ള പുതിയകാല വായനമുറികൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനമുറി ഡോട്ട് കോം ഡിസൈൻ ചെയ്ത് നിർമ്മിച്ച ഗ്രെഡെൻസ ഇന്റർനാഷ്ണലിന്റെ ചീഫ് സിസ്റ്റംസ് അനലിസ്റ്റ് നിഷാദ് കൈപ്പള്ളി മാസികയെ വ്യത്യസ്തമാക്കുന്ന നൂതന സങ്കേതങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ കോൺസുൽ അശോക് ബാബു, ജെ. ആർ. ജി. സി. ഇ. ഓ. സജിത്ത് കുമാർ, മായ കർത്താ, കൃഷ്ണൻ കൂനിചേരിൽ, പി. മണികണ്ഠൻ, ഭാസ്കർ രാജ്, ലീൻ ജെസ്മാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജതിൻ സുബ്രഹ്മണ്യം, ശ്രുതി സുബ്രഹ്മണ്യം എന്നിവരുടെ നൃത്തവും, ആത്മയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. റിയാസ് ചെന്ത്രാപ്പിന്നി, ശശികുമാർ, മചിങ്ങൾ രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണം വെള്ളിയാഴ്ച

July 12th, 2012

tp-chandra-shekharan-ePathram
ദുബായ് : ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ജൂലായ്‌ 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ദുബായ് കറാമ യിലെ മെട്രോ സ്റ്റേഷന് സമീപത്തെ അല്‍ മദീന വൈഡ്‌റേഞ്ച് റെസ്റ്റോരന്റില്‍ നടക്കും.

ടി. പി. യുടെ സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന ത്തില്‍ ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തെ അനുകൂലി ക്കുന്നവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : കെ. കെ. ബിബിത്‌ – 055 33 155 69

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഫീക്ക് വാണിമേലിന് യാത്രയയപ്പ് നല്കി

July 11th, 2012

swaruma-sent-off-rafeeq-vanimal-ePathram
ദുബായ്: ദുബായിലെ ശൈഖാന്‍ ഫിലിം സബ് ടൈറ്റിലിംഗ് കമ്പനി യില്‍ നിന്ന് 15 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വദേശ ത്തേക്ക് മടങ്ങുന്ന സ്വരുമ കലാ സാംസ്‌കാരിക വേദി മുന്‍ ജനറല്‍ സെക്രട്ടറി റഫീക്ക് വാണി മേലിന് സ്വരുമ കുടുംബങ്ങള്‍ യാത്രയയപ്പ് നല്കി. സംഘടന യുടെ സ്ഥാപകരില്‍ ഒരാളും നീണ്ട മൂന്നു വര്‍ഷം സ്വരുമ ജനറല്‍ സെക്രട്ടറി യായും രണ്ടു വര്‍ഷം ട്രഷറര്‍ ആയും ദുബായിലെ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന റഫീക്ക്, കെ. എം. സി. സി. കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൂര്‍ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച ടെലി സിനിമ കളായ മണല്‍ക്കാറ്റ്, മഗ്‌രിബ്, മേല്‍വിലാസങ്ങള്‍ എന്നിവ യില്‍ കലാ സംവിധായക നായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദുബായ് കരാമയില്‍ ചേര്‍ന്ന യോഗം രാജന്‍ കൊളാവി പ്പാലം ഉദ്ഘാടനം ചെയ്തു. സ്വരുമ പ്രസിഡന്റ് ഹുസൈനാര്‍ പി. എടച്ചാക്കൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട്, മുഹമ്മദാലി പഴശ്ശി, അസീസ് വടകര, സജ്ജാദ് സുബൈര്‍, അന്‍ഷാദ് വെഞ്ഞാറമൂട്, റാഷിദ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റീന സലിം സ്വാഗതവും ട്രഷറര്‍ എസ്. പി. മഹമൂദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും

July 8th, 2012

sahrudaya-awards-epathram
ദുബായ് : 2012 ജനുവരി മുതല്‍ ജൂണ്‍ വരെ യു. എ. ഇ. യില്‍ ബഹുമുഖ പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യ സാംസ്‌കാരിക മാധ്യമ മേഖല കളിലെ ഇരുപതോളം പ്രതിഭകളെ സലഫീ ടൈംസ് ഫ്രീ മീഡിയയും കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായനക്കൂട്ടം)സംയുക്തമായി സംഘടി പ്പിക്കുന്ന പരിപാടിയില്‍ അനുമോദിക്കുന്നു.

എ. പി. അബ്ദു സമദ് സാബില്‍ (സീതി സാഹിബ് വിചാരവേദി പുരസ്‌കാരം), ഷീലാ പോള്‍ (പ്രവാസി എഴുത്തുകാര്‍ക്കുള്ള യൂറോപ്യന്‍ അവാര്‍ഡ്), ഐസക് ജോണ്‍ (ബിസിനസ് ജേര്‍ണലിസം ഗ്ലോബല്‍ അവാര്‍ഡ്), ഇ. സതീഷ്, എല്‍വിസ് ചുമ്മാര്‍ (ഏഷ്യാ വിഷന്‍ ടെലി വിഷന്‍ അവാര്‍ഡ്), ബിജു ആബേല്‍ ജേക്കബ് (പ്രവാസി ഭാരതീയ സമ്മാന്‍), ജലീല്‍ പട്ടാമ്പി, ബി. എസ്. നിസാമുദ്ധീന്‍ (ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരം), ഷാബു കിളിത്തട്ടില്‍ (പാറപ്പുറത്ത് ഫൌണ്ടേഷന്‍ പുരസ്കാരം), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (അങ്കണം സാംസ്‌കാരിക വേദി പുരസ്‌കാരം), ലത്തീഫ് മമ്മിയൂര്‍, സലാം പാപ്പിനിശ്ശേരി, സോണിയ റഫീഖ്, രമേശ് പെരുമ്പിലാവ് (പാം പുസ്തകപ്പുര അവാര്‍ഡ്), ഷാജി ഹനീഫ്, സലിം അയ്യനത്ത് (അറ്റ്‌ലസ് ഏഷ്യാനെറ്റ് അവാര്‍ഡ്), ലീനാ സാബു വര്‍ഗ്ഗീസ് (കുമ്മാട്ടി കവിതാ പുരസ്‌കാരം) എന്നിവരെയാണ് ആദരിക്കുന്നത്.

ഈ വര്‍ഷത്തെ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് വിവിധ ഭാഷാ ആനുകാലിക പത്ര മാസിക പ്രദര്‍ശനവും സംഘടിപ്പി ക്കുന്നുണ്ട്. ‘വായന മരിക്കുന്നില്ല’ എന്ന പ്രമേയ ത്തിലാണ് പരിപാടി.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രമുഖ എഴുത്തുകാരനും പ്രവാസി പത്ര പ്രവര്‍ത്തകനുമായ അമ്മാര്‍ കീഴുപറമ്പ് രാജ്യാന്തര വായനാദിന സന്ദേശം നല്‍കും. സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ (ദേര ഇത്തിസലാത്ത് – യൂണിയന്‍ മെട്രോക്കു സമീപം) ജൂലൈ 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടി.

നാട്ടിലെയും മറുനാട്ടിലെയും അപൂര്‍വ്വ ങ്ങളായ വിവിധ ഭാഷാ പ്രസിദ്ധീ കരണങ്ങള്‍ കൈവശമുള്ളവര്‍ അത് പ്രദര്‍ശന ത്തിലേക്ക് നല്‍കി സഹകരിക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 584 2001.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാട്ടബാക്കിയുടെ അവതരണം ശ്രദ്ദേയമായി

June 25th, 2012
അബുദാബി: കേരളത്തിന്റെ  നവോദ്ധാന  കാലത്ത്  ജന്മിത്തത്തിനെതിരായ ശക്തമായ  പ്രമേയവുമായി  അവതരിപ്പിക്കപ്പെട്ട  ” പാട്ടബാക്കിയുടെ ” പുനര്‍ വായനക്ക്  യുവകലാസാഹിതി  അബുദാബി  രംഗ ഭാഷ്യം  ഒരുക്കി. സി.അച്യുതമേനോന്‍  – കെ.ദാമോദരന്‍  ജന്മ ശതാബ്ദിയോടനുബന്ധിച്ചു  അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍  ആണ്  “പാട്ട ബാക്കി ” അരങ്ങേറിയത് .
കെ.ദാമോദരന്റെ  രചനക്ക്  സംവിധാനം നിര്‍വഹിച്ചത്   ഹരി അഭിനയയാണ്. നാല്പതുകളിലെ  മലയാള  സാമൂഹ്യ  കാഴ്ച്ചപ്പാടുകളിലൂടെ  വികസിക്കുന്ന  നാടകത്തിന്റെ  ഇതിവൃത്തം  അക്കാലത്തെ  സമൂഹത്തില്‍ നില നിന്നിരുന്ന  അസമത്തങ്ങളും  അതിനോടുള്ള  തൊഴിലാളി  വര്‍ഗത്തിന്റെ  ചെറുത്തു  നില്‍പ്പുകളും  ആണ്. ആദിത്  ബിജിത്ത്, ഷാഹിധാനി വാസു, ശ്രീലക്ഷ്മി  രംഷി, സജു കെ.പി.എ.സി, വിഷ്ണു പ്രസാദ്‌ , അന്‍ഷാദ്  ഗുരുവായൂര്‍ , മുഹമ്മദാലി പാലക്കാട്‌  എന്നിവരാണ്  പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിച്ചത്.സാബു  പോത്തന്‍കോട്‌ സംഗീത നിര്‍വഹണവും,  രാജീവ്  മൂളക്കുഴ  രംഗപടവും , വക്കം ജയലാല്‍  ചമയവും  നിര്‍വഹിച്ചു. നാടകത്തില്‍  അഭിനയിച്ചവരെ  സി. പി. ഐ.  ദേശീയ  കൌണ്‍സില്‍  അംഗം  ബിനോയ്‌  വിശ്വം അഭിനന്ദിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആലപ്പുഴ എസ്. ഡി. കോളേജ് അലുംനി ഭാരവാഹികള്‍
Next »Next Page » ഒമാനില്‍ പാസ്പോര്‍ട്ട് സേവനം മാറ്റുന്നു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine