അബുദാബി : വിദ്യാഭ്യാസ പരമായി മുന്നാക്കം നില്‍ക്കുമ്പോഴും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖല കളില്‍ ഉയര്‍ന്നു വരാന്‍ കഴിയാത്തതാണ് ഇന്ന് സ്ത്രീകള്‍ നേരിടുന്ന വെല്ലു വിളികള്‍ക്കു കാരണം എന്ന് സാര്‍വ്വ ദേശീയ വനിതാ ദിന ത്തിന്റെ ഭാഗമായി അബുദാബി ശക്തി തിയേറ്റേഴ്സ് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.
മദ്യവും മയക്കു മരുന്നും സമൂഹ ത്തില്‍ സര്‍വ്വ വ്യാപിയായി ആധിപത്യം പുലര്ത്തു മ്പോള്‍ സ്ത്രീകളും കുട്ടികളും സ്വന്തം വീട്ടില്‍ പ്പോലും സുരക്ഷിതര്‍ അല്ലാതായി ത്തീരുന്നു. ഇത്തരം ഒരു സാഹചര്യ ത്തില്‍ സമൂഹം ആവശ്യ പ്പെടുന്നത് കര്‍മ്മ നിരതരായ വനിതകളെയാണ് എന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
ശക്തി വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ ദല ദുബായ് വനിതാ വിഭാഗം കണ്‍വീനര്‍ സതീ മണി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ശക്തി വനിതാ വിഭാഗം ജോ. കണ്‍വീനര്‍ ദേവിക സുധീന്ദ്രന്‍ വനിതാ ദിന സന്ദേശം അവതരിപ്പിച്ചു.
ശക്തി പ്രസിഡന്റ് പി. പദ്മനാഭന് , ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ , കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഷാഹിധനി വാസു എന്നിവര്‍ ആശംസ നേര്‍ന്നു. ശക്തി വനിതാ വിഭാഗം ജോ. കണ്‍വീനര്‍ പ്രമീള രവീന്ദ്രന് നന്ദി പറഞ്ഞു.
തുടര്‍ന്ന് കൃഷ്ണ വേട്ടംപള്ളി, ജയേഷ് നിലമ്പൂര്‍ , രമേഷ്രവി, ജബീന ഷൗക്കത്ത്, ഗഫൂര്‍ വടകര, പ്രിയാ ബാലു, ഉണ്ണികൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ ടാബ്ലൊ, കാവ്യശില്പം, സംഘ നൃത്തം, ആഫ്രിക്കന്‍ നൃത്തം, നാടകം, തിരുവാതിര തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറി.