അബുദാബി : 2012 നവംബര്‍ ഒന്നു മുതല്‍ അബുദാബി യില്‍ ബസ്സ് ചാര്‍ജ്ജ് ഇരട്ടി യാകും. നഗര ത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദിര്‍ഹ ത്തില്‍ നിന്ന് രണ്ട് ദിര്‍ഹമാക്കും. ഇന്‍റര്‍സിറ്റി ബസ്സുകളില്‍ മിനിമം നിരക്ക് ഇനി 10 ദിര്‍ഹം ആയിരിക്കും എന്നും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ബസ്സ് വിഭാഗം) ജനറല്‍ മാനേജര്‍ സഈദ് മുഹമ്മദ് ഫാദില്‍ അല്‍ ഹമേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അബുദാബി യില്‍ നിശ്ചിത കാലയളവില്‍ പരിധി കളില്ലാതെ ഉപയോഗി ക്കാവുന്ന ഓജ്‌റ കാര്‍ഡുകള്‍ ഇനി മുതല്‍ അല്‍ഐനിലും ഗര്‍ബിയ യിലും ലഭ്യമാക്കും.
ഒരാഴ്ച കാലാവധിയുള്ള ഓജ്‌റ കാര്‍ഡുകള്‍ 30 ദിര്‍ഹവും ഒരു മാസത്തേക്ക് 80 ദിര്‍ഹവുമായിരിക്കും. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി റീയ കാര്‍ഡുകളും വിദ്യാര്‍ത്ഥി കള്‍ക്കായി ഹഫ് ലത്തി കാര്‍ഡു കളും ഏര്‍പ്പെടുത്തും.
റീയ കാര്‍ഡ് ഉപയോഗിച്ച് ബസ്സുകളില്‍ സൗജന്യ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥി കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഹഫ് ലത്തി കാര്‍ഡുകള്‍ 500 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡുകള്‍ അംഗീകൃത വിതരണ കേന്ദ്ര ങ്ങളിലും അബുദബി യിലെ റെഡ്ക്രസന്‍റ് അതോറിറ്റി സെന്‍ററുകളിലും ലഭിക്കും.
-ഫോട്ടോ : അഫ്സല്‍ ഇമ അബുദാബി
- pma