അബുദാബി : കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസ വുമായി ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബി യിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ എത്തുന്നു.
ബെല്‍ജിയ ത്തിലെ ബ്രസ്സല്‍സ് യൂണിവേഴ്സിറ്റി യുടെ സഹകരണത്തോടെ ജി.സി.സി. യിലെ തന്നെ ഏറ്റവും മികവുറ്റ സേവനം ലഭ്യമാക്കാന്‍ ഉതകും വിധം സൌകര്യങ്ങള്‍ ഒരുങ്ങിയതായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു.
ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നതും യു. എ. ഇ. യിലെ നിയമം അനുശാസിക്കുന്നതുമായ രീതിയില്‍ ആയിരിക്കും ബര്‍ജീലിലെ അണ്ഡ – ബീജ സങ്കലന കേന്ദ്രമായ I V F സെന്റര്‍ പ്രവര്‍ത്തിക്കുക. വന്ധ്യതാ നിവാരണ ത്തിനും പ്രസവ ശുശ്രൂഷകള്‍ക്കുമായി ബ്രസല്‍സ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ‘ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ‘ (ഐ. വി. എഫ്.) സംവിധാന ങ്ങളോടെ ബര്‍ജീല്‍ ആശുപത്രി യുടെ ആറാം നിലയില്‍ പ്രത്യേകം ഒരുക്കിയ ആധുനിക തിയ്യേറ്ററുകളും ലാബുകളും പ്രവര്‍ത്തന സജ്ജമായി.
ബ്രസ്സല്‍സ് യൂണിവേഴ്സിറ്റി സീനിയര്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഡോക്ടര്‍ ഹുമാന്‍ എം. ഫാതേമി യുടെ നേതൃത്വ ത്തില്‍ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അണ്ഡ – ബീജ സങ്കലന കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം