ദുബായ് : ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് ഉം സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയും ചേര്‍ന്ന് ഭാരതീയ നൃത്ത കലകളുടെ സമ്മോഹന സംഗമം ഒരുക്കുകയാണ്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യായുടെ ഇന്റര്‍നാഷണല്‍ ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ബി. ആര്‍. ഷെട്ടിയുടെ മേല്‍നോട്ട ത്തില്‍ സൂര്യാ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘നൃത്തോത്സവം’ സ്റ്റേജ് ഷോ ഒക്ടോബര്‍ 12 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് അബുദാബി ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയ ത്തിലും ഒക്ടോബര്‍ 13 ശനിയാഴ്ച 7:30 ന് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈയ്ഖ് റാഷിദ് ഓഡിറ്റോറിയ ത്തിലും അരങ്ങേറും.
നൃത്തവും സംഗീതവും ഒന്നു ചേരുന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ കാരി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ട നര്‍ത്തകി സുനന്ദ നായര്‍, അനന്യ, കഥക് നര്‍ത്തകര് ശിബാംഗി, ഇഷാ എന്നിവര്‍ സംഘാംഗ ങ്ങളോടൊപ്പം പങ്കെടുക്കും.
പ്രവേശ പാസുകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി യു. എ. ഇ. എക്സ്ചേഞ്ച് ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 04 29 30 999
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നൃത്തം, സംഗീതം, സാംസ്കാരികം