അബുദാബി : രണ്ടു മാസം മുമ്പ് യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഫെബ്രുവരി 4 ന് അവസാനിച്ച തോടെ 61 821 പേര്‍ ഔട്ട് പസ്സിനായി അപേക്ഷിച്ചതില്‍ 38,505 പേര്‍ രാജ്യം വിട്ടതായും ബാക്കി യുള്ളവര്‍ രണ്ടാഴ്ചക്കകം രാജ്യം വിടുമെന്നും താമസ കുടിയേറ്റ വിഭാഗം മേജര്‍ ജനറല്‍ നാസ്സര്‍ അല്‍ അവാദി മെന്‌ഹാലി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഈ പൊതു മാപ്പിന്റെ ആനുകൂല്യം പ്രയോജന പ്പെടുത്താതെ അനധികൃത മായി രാജ്യത്ത് തങ്ങുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും പൊതു മാപ്പ് അവസാനിച്ചതിനു ശേഷം രണ്ടു ദിവസ ങ്ങളിലായി നടത്തിയ പരിശോധന യില്‍ ആയിര ത്തോളം പേരെ അറസ്റ്റ് ചെയ്ത തായും വരും ദിവസ ങ്ങളില്‍ ശക്തമായ പരിശോധന തുടരും എന്നും അദ്ദേഹം അറിയിച്ചു.
- pma