അബുദാബി : യു. എ. ഇ. യിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്ന പൊതുമാപ്പ് ഡിസംബര്‍ 4 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
രാജ്യത്തിന്റെ നാല്പത്തി ഒന്നാം ദേശീയ ദിന ത്തോടു അനുബന്ധിച്ചാണ് പൊതുമാപ്പ്. ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെ രണ്ടു മാസമാണ് പൊതുമാപ്പ് കാലാവധി.
അനധികൃത താമസ ക്കാര്‍ക്ക് രാജ്യത്തിന്‍റ വിവിധ മേഖല കളിലുള്ള താമസ – കുടിയേറ്റ വകുപ്പ് ഓഫീസുകളില്‍ എത്തി രേഖകള്‍ വാങ്ങി രാജ്യം വിടാം.
എന്നാല്‍ യു. എ. ഇ. യില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃത പിഴ അടച്ച് ഫെബ്രുവരി നാലിന് മുമ്പ് താമസ രേഖകള്‍ ശരിയാക്കണം. പൊതു മാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നറിയുന്നു. അനധികൃത താമസ ക്കാരായ ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടു ത്തിയിട്ടുണ്ട്.
പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാനും പരമാവധി അനധികൃത താമസ ക്കാര്‍ക്ക് എത്രയും വേഗം നാട്ടിലേക്ക് പോകാനും ആഭ്യന്തര മന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഇതിനു വേണ്ടി നടപടി സ്വീകരിച്ചു.
പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ ക്കായി ആഭ്യന്തര മന്ത്രാലയ ത്തിലെ താമസ – കുടിയേറ്റ വകുപ്പിന് കീഴിലുള്ള കോള്‍ സെന്‍ററി ലേക്ക് 8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.
അബുദാബി എമിറേറ്റിലെ അനധികൃത താമസക്കാര്‍ നേരിട്ട് എത്താവുന്ന സ്ഥലങ്ങള്‍ :
1. അബുദാബി : മുസ്സഫ ഐ. ഡി. റജിസ്ട്രേഷന്‍ ഓഫീസ് (EIMASS കമ്പനി).
2. അല്‍ഐന്‍: റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് (EIMASS കമ്പനി).
3. പശ്ചിമ മേഖല : റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് (EIMASS കമ്പനി).
- pma