- ലിജി അരുണ്‍
വായിക്കുക: പ്രവാസി, സംഘടന, സാംസ്കാരികം
കാണാപ്പുറം മാസിക നടത്തിയ കഥാ-കവിതാ മത്സരഫലം പ്രഖ്യാപിച്ചു. ഡോ. കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍, എം . വിഷ്ണു നമ്പൂതിരി , സബീന എം സാലി, പ്രോഫസ്സര്‍ ചന്ദ്രിക എന്നിവര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ ആണ് വിധി നിര്‍ണയം നടത്തിയത്. ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ദുബായില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഈ സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
കഥാ മത്സരം
ഒന്നാം സ്ഥാനം :ഷെഹ് റസാദയുടെ പകലുകൾ ..- ഫൈസല്‍ ബാവ
രണ്ടാം സ്ഥാനം: ശവമുറിയിലെ 358 -ആം നമ്പര്‍ പെട്ടി-അനില്‍കുമാര്‍ സി പി
മൂന്നാം സ്ഥാനം (1) : തെയ്യം – പ്രിയാ രാജ്
മൂന്നാം സ്ഥാനം (2) : തേനീച്ചകളുടെ ദേശം – സതീഷ് – എസ്
പ്രോത്സാഹന സമ്മാനം : ഊഴി – നൌഷാദ് പൂച്ചക്കണ്ണന്‍
കവിതാ മത്സരം
ഒന്നാം സ്ഥാനം : മൂന്നു മീറ്ററിനിടയിലെ മൂന്നു കടലിരമ്പം – രാജേഷ് ചിത്തിര
രണ്ടാം സ്ഥാനം : ഏഴു പേരവര്‍ സ്വയം നഷ്ടപ്പെട്ടവര്‍ – ഫെമിന ഫാറൂക്ക്
പ്രോത്സാഹന സമ്മാനം :എന്ത് പേര് നല്‍കണം – ശഹാദ് മരക്കാര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ പരിശോധിക്കുക
http://www.kanappuram.com/
- pma
വായിക്കുക: കല, കവിത, സംഘടന, സാംസ്കാരികം
- ഫൈസല്‍ ബാവ
വായിക്കുക: അബുദാബി, സംഘടന, സാംസ്കാരികം, സാഹിത്യം
അബുദാബി : പ്രസക്തി, നാടക സൌഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, കോലായ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് കെ. എസ്. സി. യില്‍ നടത്തിയ പരിപാടിയില്‍
അറബ് മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച ആസ്വാദ്യകരമായി.
കവി അസ്‌മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. കവി നസീര്‍ കടിക്കാട് ചൊല്‍ക്കാഴ്ച്ച ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഖുറൈഷി, ടി. എ. ശശി, രാജേഷ് ചിത്തിര, അമല്‍ കാരൂത്ത് ബഷീര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് ഒ. വി. വിജയന്റെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത്’ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് വിസ്മയമായി.
ഹരി അഭിനയ സംവിധാനം ചെയ്ത നാടക ത്തില്‍ ബിന്നി ടോമി, അനന്ത ലക്ഷ്മി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, ഷാബു, സാലിഹ് കല്ലട, ഷാബിര്‍ ഖാന്‍, ഷഫീഖ്, ഷെരീഫ് മാന്നാര്‍ , ആസാദ് ഷെരീഫ് എന്നിവര്‍ വേഷമിട്ടു. വക്കം ജയലാല്‍, സാബു പോത്തന്‍കോട്, അന്‍വര്‍ ബാബു, റാംഷിദ്, അന്‍വര്‍ കൊച്ചനൂര്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
- pma
വായിക്കുക: കവിത, നാടകം, സംഘടന, സാംസ്കാരികം, സാഹിത്യം
അബുദാബി : മുപ്പത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സിയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് പ്രസക്തി, അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍, സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. സ്‌പോട്ട് പെയിന്റിംഗ്, അറബ് മലയാളം കവിതകളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്.
ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന സ്‌പോട്ട് പെയിന്റിംഗ് പ്രമുഖ സിറിയന്‍ ചിത്രകാരി ഇമാന്‍ നുവലാത്തി ഉദ്ഘാടനം ചെയ്തു. നിഷ വര്‍ഗീസ്, രശ്മി സലീല്‍, ഷാഹുല്‍ കൊല്ലങ്കോട്, ജോഷ്, നദീം മുസ്തഫ, സോജന്‍, രാജേഷ് ബാബു, ഷാജഹാന്‍, രഘു കരിയാട്ട്, ഇ. ജെ. റോയിച്ചന്‍, ശിഖ ശശിന്‍സാ, ഐശ്വര്യ ഗൗരി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് പെണ്‍ കഥകളുടെ പെയിന്റിംഗ് ചിത്രകാരന്മാര്‍ ഖുദ്‌സിയ്ക്ക് സമര്‍പ്പിച്ചു.
സാംസ്‌കാരിക കൂട്ടായ്മ എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്തു. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു. ആയിഷ സക്കീര്‍ ‘ഖുദ്‌സി വിവര്‍ത്തനം ചെയ്ത അറബ് പെണ്‍കഥകകള്‍ ‘ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തി.
- pma
വായിക്കുക: സംഘടന, സാംസ്കാരികം