അബുദാബി : സാര്‍വ ദേശീയ വനിതാ ദിനം പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി മാര്‍ച്ച് 8-ന് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ ആചരിക്കും. സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്രത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയവ യാണ് പ്രധാന പരിപാടികള്‍.
വനിതാ ദിനാ ചരണ പരിപാടി കളുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക ആര്‍. അയിഷ സക്കീര്‍ഹുസൈന്‍ നിര്‍വഹിക്കും. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഇ. ജെ. റോയിച്ചന്‍, യുദ്ധത്തിന്റെ ഭീകരത യെയും, സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപകര മായ സാമൂഹികാ വസ്ഥയെയും പകര്‍ത്തിയ വിഖ്യാത ചിത്ര കാരിയും ശില്പിയുമായ ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.
ശ്രദ്ധേയ മായ വനിതാ വ്യക്തിത്വ ങ്ങളെയും സ്ത്രീ മുന്നേറ്റ ങ്ങളെയും പരിചയ പ്പെടുത്തുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍പ്രദര്‍ശനം കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് അംഗ ങ്ങളുടെ നേതൃത്വത്തില്‍ സംഘ ചിത്രരചന നടക്കും.
ഉച്ചയ്ക്കു ശേഷം 3 മണിക്ക് ‘ചരിത്ര ത്തില്‍ ഇടം നേടിയ വനിത കള്‍’ എന്ന വിഷയ ത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷത വഹിക്കുന്ന ചര്‍ച്ച യില്‍ റൂഷ് മെഹര്‍ വിഷയം അവതരിപ്പിക്കും. അനന്ത ലക്ഷ്മി ഷരീഫ്, അഷ്‌റഫ് ചമ്പാട്, ജയ്ബി എന്‍. ജേക്കബ് എന്നിവര്‍ പങ്കെടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാംസ്കാരികം, സാഹിത്യം, സ്ത്രീ, സ്ത്രീ വിമോചനം