റിയാദ് : സൗദി അറേബ്യയില്‍ അറുപതു വയസ്സു കഴിഞ്ഞ വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള നിയമം ഉടന്‍ നിലവില്‍ വരുമെന്നു അധികൃതര്‍ അറിയിച്ചു. തൊഴില്‍ മന്ത്രാലയം നിയമത്തിന്റെ കരട് രൂപം തയ്യാറാക്കി വിവിധ വകുപ്പുകള്‍ക്കു സമര്‍പ്പിച്ചു. അറുപതു വയസ്സു കഴിഞ്ഞ അഞ്ചു ലക്ഷം വിദേശ തൊഴിലാളികളാണ് നിലവില്‍ സൌദിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഇവരെ ഈ നിയമം പ്രതികൂലമായി ബാധിക്കും. എന്നാല്‍ രാജ്യത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത നിര്‍ണ്ണായക മേഖലകളില്‍ ഈ നിയമം ബാധകമാകില്ല എന്നും നിയമ ഭേദഗതിയെ കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, പ്രവാസി, സൗദി അറേബ്യ