ദുബായ് : 2012 ജനുവരി മുതല്‍ ജൂണ്‍ വരെ യു. എ. ഇ. യില്‍ ബഹുമുഖ പ്രതിഭാ പുരസ്കാരങ്ങള്‍ നേടിയ സാഹിത്യ സാംസ്കാരിക മാധ്യമ മേഖല കളിലെ ഇരുപതോളം പ്രതിഭകളെ സലഫീ ടൈംസ് ഫ്രീ മീഡിയയും കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിളും (ദുബായ് വായനക്കൂട്ടം)സംയുക്തമായി സംഘടി പ്പിക്കുന്ന പരിപാടിയില്‍ അനുമോദിക്കുന്നു.
എ. പി. അബ്ദു സമദ് സാബില്‍ (സീതി സാഹിബ് വിചാരവേദി പുരസ്കാരം), ഷീലാ പോള്‍ (പ്രവാസി എഴുത്തുകാര്‍ക്കുള്ള യൂറോപ്യന്‍ അവാര്‍ഡ്), ഐസക് ജോണ്‍ (ബിസിനസ് ജേര്‍ണലിസം ഗ്ലോബല്‍ അവാര്‍ഡ്), ഇ. സതീഷ്, എല്‍വിസ് ചുമ്മാര്‍ (ഏഷ്യാ വിഷന്‍ ടെലി വിഷന്‍ അവാര്‍ഡ്), ബിജു ആബേല്‍ ജേക്കബ് (പ്രവാസി ഭാരതീയ സമ്മാന്‍), ജലീല്‍ പട്ടാമ്പി, ബി. എസ്. നിസാമുദ്ധീന്‍ (ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം), ഷാബു കിളിത്തട്ടില്‍ (പാറപ്പുറത്ത് ഫൌണ്ടേഷന് പുരസ്കാരം), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (അങ്കണം സാംസ്കാരിക വേദി പുരസ്കാരം), ലത്തീഫ് മമ്മിയൂര്‍, സലാം പാപ്പിനിശ്ശേരി, സോണിയ റഫീഖ്, രമേശ് പെരുമ്പിലാവ് (പാം പുസ്തകപ്പുര അവാര്‍ഡ്), ഷാജി ഹനീഫ്, സലിം അയ്യനത്ത് (അറ്റ്ലസ് ഏഷ്യാനെറ്റ് അവാര്‍ഡ്), ലീനാ സാബു വര്‍ഗ്ഗീസ് (കുമ്മാട്ടി കവിതാ പുരസ്കാരം) എന്നിവരെയാണ് ആദരിക്കുന്നത്.
ഈ വര്‍ഷത്തെ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് വിവിധ ഭാഷാ ആനുകാലിക പത്ര മാസിക പ്രദര്‍ശനവും സംഘടിപ്പി ക്കുന്നുണ്ട്. ‘വായന മരിക്കുന്നില്ല’ എന്ന പ്രമേയ ത്തിലാണ് പരിപാടി.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ അബ്ദുല്‍ റഷീദ് കുട്ടമ്പൂര് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രമുഖ എഴുത്തുകാരനും പ്രവാസി പത്ര പ്രവര്‍ത്തകനുമായ അമ്മാര്‍ കീഴുപറമ്പ് രാജ്യാന്തര വായനാദിന സന്ദേശം നല്‍കും. സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ (ദേര ഇത്തിസലാത്ത് – യൂണിയന് മെട്രോക്കു സമീപം) ജൂലൈ 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടി.
നാട്ടിലെയും മറുനാട്ടിലെയും അപൂര്‍വ്വ ങ്ങളായ വിവിധ ഭാഷാ പ്രസിദ്ധീ കരണങ്ങള്‍ കൈവശമുള്ളവര്‍ അത് പ്രദര്‍ശന ത്തിലേക്ക് നല്കി സഹകരിക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 584 2001.