അബുദാബി : മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അതി വിപുലമായ പരിപാടി കളോടെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി കളുടെ ഉദ്ഘാടനം സപ്തംബര്‍ 7 വെള്ളിയാഴ്ച മലപ്പുറം ജില്ല യിലെ കോട്ടക്കല്‍ പി. എം. ഓഡിറ്റോറിയ ത്തില്‍ നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, പി. കെ. അബ്ദുറബ്, എ. പി. അനില്‍ കുമാര്‍, എം. കെ. മുനീര്‍, മഞ്ഞാളം കുഴി അലി, പത്മശ്രീ എം. എ. യൂസുഫലി, ഇ. ടി. മുഹമ്മദ്ബഷീര്‍ എം. പി, അബ്ദുസമദ് സമദാനി എം. എല്‍. എ., അബ്ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവരും സാമൂഹിക സാംസ്‌കാരിക നായകരും പങ്കെടുക്കും.
ഉദ്ഘാടന സമ്മേളന ത്തില്‍ കഴിഞ്ഞ നാല്പതാണ്ടിനിടയ്ക്ക് വിവിധ ഘട്ടങ്ങളി ലായി സംഘടന യുടെ പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങിയ നൂറു കണക്കിന് പേര്‍ ഒത്തു കൂടും.
ഉദ്ഘാടന സമ്മേളന ത്തിനു പുറമേ നാട്ടിലും അബുദാബി യിലുമായി വൈവിധ്യ ങ്ങളായ പരിപാടി കളും സംഘടിപ്പിക്കും. ഇന്ത്യ യിലെയും അറബ് രാജ്യങ്ങളിലെയും ഉന്നതര്‍ പങ്കെടുക്കുന്ന ഇന്തോ – അറബ് സാംസ്‌കാരിക സംഗമം, മെമ്പേഴ്‌സ് മീറ്റ്, മഹല്ല് സംഗമം, അംഗ ങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതി തുടങ്ങിയ വിപുല മായ പരിപാടി കളാണ് നാല്പതാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്.
സാമ്പത്തി കമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് നിത്യ വരുമാന മാര്‍ഗ്ഗ ത്തിനുള്ള പ്രത്യേക പദ്ധതി ഇസ്‌ലാമിക് സെന്റര്‍ ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുടെ കീഴിലുള്ള വിദൂര വിദ്യാഭ്യാസ സെന്ററിന്റെ അംഗീകാര ത്തോടെ ബി. എ., ബി. കോം., എം. ബി. എ. എന്നീ ഡിഗ്രി – പി. ജി. കോഴ്‌സുകള്‍ ഈ കാലയളവില്‍ ഇസ്‌ലാമിക് സെന്ററില്‍ ആരംഭിക്കുന്നതാണ്.
ഇതിന്റെ അനുമതി കേരള വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ലഭിച്ചതായി ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക സേവന രംഗത്ത് മികച്ച സംഭാവന അര്‍പ്പിച്ച വ്യക്തിക്കുള്ള ഇസ്‌ലാമിക് സെന്റര്‍ അവാര്‍ഡ് നാല്പതാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1972 ല്‍ വാടക കെട്ടിട ത്തില്‍ ആരംഭിച്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്ന് പ്രവാസി സംഘടനാ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാന ങ്ങളില്‍ ഒന്നാണ്.
യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സൗജന്യ ഭൂമി നല്കുകയും 1981 മെയ് 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തറക്കല്ലിടുകയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കുകയും ചെയ്ത സംഘടന യുടെ ആസ്ഥാന മന്ദിര ചരിത്രം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിനു മാത്രം അവകാശപ്പെട്ടതാണ്.
പൊതു രംഗത്ത് സെന്റര്‍ നടത്തി ക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിരവധി കുടുംബ ങ്ങള്‍ക്ക് ജീവിത സാഫല്യത്തിന് തുണയായി മാറിയിട്ടുണ്ട്. സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട നിരവധി വിദ്യാര്‍ത്ഥി കളെ സെന്ററിന്റെ സാമ്പത്തിക സഹായം കൊണ്ട് ഉന്നത പ്രൊഫഷണ ലുകള്‍ ആക്കി വളര്‍ത്തി എടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമായ നേട്ടമാണെന്ന് ഭാരവാഹികളായ പി. ബാവഹാജി, എം. പി. എം. റഷീദ്, ശുക്കുറലി കല്ലുങ്ങല്‍, ശാദുലി വളക്കൈ, മൊയ്തു ഹാജി കടന്നപ്പള്ളി, വി. ഉസ്മാന്‍ ഹാജി, സയ്യിദ് അബ്ദു റഹിമാന്‍ തങ്ങള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.