അബുദാബി : ഐ. എം. സി. സി. യുടെ പത്തൊന്‍പതാമത് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ‘പ്രവാസികളും അവസാനിക്കാത്ത യാത്രാ ദുരിതവും’ എന്ന വിഷയ ത്തില്‍ ഒരു ചര്‍ച്ച (ടേബിള്‍ ടോക്ക്) സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ ആറാം തിയതി ശനിയാഴ്ച വൈകുന്നേരം 8.30ന് കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കുന്ന പരിപാടിയില്‍ നസീര്‍ പാനൂര്‍ മോഡറേറ്റര്‍ ആയിരിക്കും.
ഷിബു. എം. മുസ്തഫ പുനലൂര്‍ വിഷയം അവതരിപ്പിക്കും. അബുദാബി യിലെ വിവിധ സംഘടനാ-മാധ്യമ പ്രതിനിധി കള്‍ പരിപാടി യില്‍ സംബന്ധിക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം കല്ലായിക്കല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫാറൂഖ് കാഞ്ഞങ്ങാട് എന്നിവര്‍ അറിയിച്ചു.