ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണം യോഗം നടത്തി

July 17th, 2012

tp-chandrashekharan-anusmaranam-ePathram
ദുബായ് : ആര്‍ എം പി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ പൈശാചികമായ കൊലപാതക ത്തില്‍ യു. എ. ഇ. യിലെ മലയാളികള്‍ അനുസ്മരണം യോഗം നടത്തി. യാതൊരു തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താതെ തന്നെ ഈ കൂടി ചേരലില്‍ പങ്കു കൊള്ളാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹ ത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുടേയും പ്രവര്‍ത്ത കരുടെയും സാന്നിദ്ധ്യം തികച്ചും വേറിട്ട അനുഭവവും ഈ കൂട്ടായ്മ്മയുടെ പ്രാധാന്യം വിളിച്ചോതുന്നതു മായിരുന്നു.

ബിബിത്. കെ. കെ. യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഇ. കെ. വത്സരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.

തുടര്‍ന്ന് ചന്ദ്രശേഖരന്റെ അനുജന്‍ ടി. പി. ദിനേശന്‍ ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രഞ്ജിത് ആലപ്പുഴ, അഡ്വ. സണ്ണിജോസഫ്‌, ഷാജി വടകര, സി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വായനമുറി തുറന്നു

July 16th, 2012

vayanamuri-shabu-epathram

ദുബായ് : ജനകീയ വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതൃത്വങ്ങളിൽ ഫലപ്രദമായി സമ്മർദ്ദം ചെലുത്തി യു. എ. ഇ. യിലെ മാദ്ധ്യമ രംഗത്ത് തികച്ചും വ്യത്യസ്തമായ വ്യക്തി മുദ്ര പതിപ്പിച്ച ഷാബു കിളിത്തട്ടിൽ ഓൺലൈൻ മാദ്ധ്യമ രംഗത്തേയ്ക്കുള്ള ചുവടു വെപ്പ് കുറിച്ചു. ഷാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനമുറി ഡോട്ട് കോം എന്ന ഓൺലൈൻ മാസിക ശനിയാഴ്ച്ച ഇന്ത്യൻ കോൺസുൽ ജനറൽ സഞ്ജയ് വർമ്മ പ്രൌഡ ഗംഭീരമായ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഉദ്ഘാടനം ചെയ്തതോടെ നവീന മാദ്ധ്യമ സാദ്ധ്യതകൾ ദുബായിലെ മലയാളി സമൂഹത്തിന് ലഭ്യമാവും.

സൈബർ യുഗത്തിലെ ജീവിത വേഗത്തിനിടക്ക് പുതിയൊരു വായന സംസ്കാരം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മാസിക ഉദ്ഘാടനം ചെയ്തു കൊണ്ട് സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. നല്ല വായനയിലൂടെ മാത്രമേ നന്മയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ സാധിക്കൂ. എല്ലാ സമൂഹത്തിനും അവരുടെതായ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട്. സ്വന്തം സംസ്കാരം ആണ് മികച്ചത് എന്ന് വിചാരിക്കുമ്പോഴാണ് പരസ്പരം ശത്രുതയുണ്ടാകുന്നത്. അതിലുപരി സ്വന്തം സംസ്കാരത്തെ പാലിച്ചും മറ്റു സംസ്കാരങ്ങളെ അറിഞ്ഞും ബഹുമാനിച്ചും ജീവിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥ പൂർണ്ണമാകുന്നത്. ഇതിനു വായന കൊണ്ട് മാത്രമേ സാധിക്കൂ എന്നും അതിനു വായനമുറി ഡോട്ട് കോം പോലുള്ള പുതിയകാല വായനമുറികൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനമുറി ഡോട്ട് കോം ഡിസൈൻ ചെയ്ത് നിർമ്മിച്ച ഗ്രെഡെൻസ ഇന്റർനാഷ്ണലിന്റെ ചീഫ് സിസ്റ്റംസ് അനലിസ്റ്റ് നിഷാദ് കൈപ്പള്ളി മാസികയെ വ്യത്യസ്തമാക്കുന്ന നൂതന സങ്കേതങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ കോൺസുൽ അശോക് ബാബു, ജെ. ആർ. ജി. സി. ഇ. ഓ. സജിത്ത് കുമാർ, മായ കർത്താ, കൃഷ്ണൻ കൂനിചേരിൽ, പി. മണികണ്ഠൻ, ഭാസ്കർ രാജ്, ലീൻ ജെസ്മാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജതിൻ സുബ്രഹ്മണ്യം, ശ്രുതി സുബ്രഹ്മണ്യം എന്നിവരുടെ നൃത്തവും, ആത്മയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. റിയാസ് ചെന്ത്രാപ്പിന്നി, ശശികുമാർ, മചിങ്ങൾ രാധാകൃഷ്ണൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണം വെള്ളിയാഴ്ച

July 12th, 2012

tp-chandra-shekharan-ePathram
ദുബായ് : ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ജൂലായ്‌ 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ദുബായ് കറാമ യിലെ മെട്രോ സ്റ്റേഷന് സമീപത്തെ അല്‍ മദീന വൈഡ്‌റേഞ്ച് റെസ്റ്റോരന്റില്‍ നടക്കും.

ടി. പി. യുടെ സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന ത്തില്‍ ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തെ അനുകൂലി ക്കുന്നവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : കെ. കെ. ബിബിത്‌ – 055 33 155 69

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഫീക്ക് വാണിമേലിന് യാത്രയയപ്പ് നല്കി

July 11th, 2012

swaruma-sent-off-rafeeq-vanimal-ePathram
ദുബായ്: ദുബായിലെ ശൈഖാന്‍ ഫിലിം സബ് ടൈറ്റിലിംഗ് കമ്പനി യില്‍ നിന്ന് 15 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വദേശ ത്തേക്ക് മടങ്ങുന്ന സ്വരുമ കലാ സാംസ്‌കാരിക വേദി മുന്‍ ജനറല്‍ സെക്രട്ടറി റഫീക്ക് വാണി മേലിന് സ്വരുമ കുടുംബങ്ങള്‍ യാത്രയയപ്പ് നല്കി. സംഘടന യുടെ സ്ഥാപകരില്‍ ഒരാളും നീണ്ട മൂന്നു വര്‍ഷം സ്വരുമ ജനറല്‍ സെക്രട്ടറി യായും രണ്ടു വര്‍ഷം ട്രഷറര്‍ ആയും ദുബായിലെ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന റഫീക്ക്, കെ. എം. സി. സി. കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൂര്‍ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച ടെലി സിനിമ കളായ മണല്‍ക്കാറ്റ്, മഗ്‌രിബ്, മേല്‍വിലാസങ്ങള്‍ എന്നിവ യില്‍ കലാ സംവിധായക നായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദുബായ് കരാമയില്‍ ചേര്‍ന്ന യോഗം രാജന്‍ കൊളാവി പ്പാലം ഉദ്ഘാടനം ചെയ്തു. സ്വരുമ പ്രസിഡന്റ് ഹുസൈനാര്‍ പി. എടച്ചാക്കൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട്, മുഹമ്മദാലി പഴശ്ശി, അസീസ് വടകര, സജ്ജാദ് സുബൈര്‍, അന്‍ഷാദ് വെഞ്ഞാറമൂട്, റാഷിദ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റീന സലിം സ്വാഗതവും ട്രഷറര്‍ എസ്. പി. മഹമൂദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും

July 8th, 2012

sahrudaya-awards-epathram
ദുബായ് : 2012 ജനുവരി മുതല്‍ ജൂണ്‍ വരെ യു. എ. ഇ. യില്‍ ബഹുമുഖ പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യ സാംസ്‌കാരിക മാധ്യമ മേഖല കളിലെ ഇരുപതോളം പ്രതിഭകളെ സലഫീ ടൈംസ് ഫ്രീ മീഡിയയും കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായനക്കൂട്ടം)സംയുക്തമായി സംഘടി പ്പിക്കുന്ന പരിപാടിയില്‍ അനുമോദിക്കുന്നു.

എ. പി. അബ്ദു സമദ് സാബില്‍ (സീതി സാഹിബ് വിചാരവേദി പുരസ്‌കാരം), ഷീലാ പോള്‍ (പ്രവാസി എഴുത്തുകാര്‍ക്കുള്ള യൂറോപ്യന്‍ അവാര്‍ഡ്), ഐസക് ജോണ്‍ (ബിസിനസ് ജേര്‍ണലിസം ഗ്ലോബല്‍ അവാര്‍ഡ്), ഇ. സതീഷ്, എല്‍വിസ് ചുമ്മാര്‍ (ഏഷ്യാ വിഷന്‍ ടെലി വിഷന്‍ അവാര്‍ഡ്), ബിജു ആബേല്‍ ജേക്കബ് (പ്രവാസി ഭാരതീയ സമ്മാന്‍), ജലീല്‍ പട്ടാമ്പി, ബി. എസ്. നിസാമുദ്ധീന്‍ (ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരം), ഷാബു കിളിത്തട്ടില്‍ (പാറപ്പുറത്ത് ഫൌണ്ടേഷന്‍ പുരസ്കാരം), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (അങ്കണം സാംസ്‌കാരിക വേദി പുരസ്‌കാരം), ലത്തീഫ് മമ്മിയൂര്‍, സലാം പാപ്പിനിശ്ശേരി, സോണിയ റഫീഖ്, രമേശ് പെരുമ്പിലാവ് (പാം പുസ്തകപ്പുര അവാര്‍ഡ്), ഷാജി ഹനീഫ്, സലിം അയ്യനത്ത് (അറ്റ്‌ലസ് ഏഷ്യാനെറ്റ് അവാര്‍ഡ്), ലീനാ സാബു വര്‍ഗ്ഗീസ് (കുമ്മാട്ടി കവിതാ പുരസ്‌കാരം) എന്നിവരെയാണ് ആദരിക്കുന്നത്.

ഈ വര്‍ഷത്തെ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് വിവിധ ഭാഷാ ആനുകാലിക പത്ര മാസിക പ്രദര്‍ശനവും സംഘടിപ്പി ക്കുന്നുണ്ട്. ‘വായന മരിക്കുന്നില്ല’ എന്ന പ്രമേയ ത്തിലാണ് പരിപാടി.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രമുഖ എഴുത്തുകാരനും പ്രവാസി പത്ര പ്രവര്‍ത്തകനുമായ അമ്മാര്‍ കീഴുപറമ്പ് രാജ്യാന്തര വായനാദിന സന്ദേശം നല്‍കും. സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ (ദേര ഇത്തിസലാത്ത് – യൂണിയന്‍ മെട്രോക്കു സമീപം) ജൂലൈ 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടി.

നാട്ടിലെയും മറുനാട്ടിലെയും അപൂര്‍വ്വ ങ്ങളായ വിവിധ ഭാഷാ പ്രസിദ്ധീ കരണങ്ങള്‍ കൈവശമുള്ളവര്‍ അത് പ്രദര്‍ശന ത്തിലേക്ക് നല്‍കി സഹകരിക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 584 2001.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു
Next »Next Page » ഒമാനില്‍ നാലു പേര്‍ അറസ്റ്റില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine