അബുദാബി : ഇന്ത്യന്‍ എംബസ്സിയില്‍ ഭാരത ത്തിന്‍റെ 67 ആം സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അംബാസഡർ എം. കെ. ലോകേഷ് ദേശീയ പതാക ഉയർത്തി.
ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നമൃത കുമാർ, എംബസ്സി ഉദ്യോഗസ്ഥര്‍, അബുദാബി യിലെ അംഗീകൃത – അമേച്ചർ സംഘടനാ പ്രതിനിധി കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയ ത്തിൽ നടന്ന സാംസ്കാരിക സമ്മേളന ത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി യുടെ സ്വാതന്ത്യ ദിന സന്ദേശം സ്ഥാനപതി എം.കെ.ലോകേഷ് വായിച്ചു. തുടർന്ന് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. സെന്റ് ജോസഫ്‌സ് സ്‌കൂൾ വിദ്യാർഥി കളുടെ ആകര്‍ഷകമായ സംഘ നൃത്തവും അരങ്ങേറി.
ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വ്യവസായ പ്രമുഖരായ മോഹൻ ജഷൻമാൾ, ഡോ. ജെ. ആർ.ഗംഗാരമണി, ഡോ. ഷെബീർ നെല്ലിക്കോട് തുടങ്ങിയവരും സ്വാതന്ത്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു.
എംബസ്സി സാംസ്‌കാരിക വിഭാഗം സെക്രട്ടറി മുഹമ്മദ് ഖാലിഖ് നന്ദി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, സാംസ്കാരികം