കല അബുദാബി അവാര്‍ഡ് വീരേന്ദ്ര കുമാറിനും ശോഭനയ്ക്കും സമ്മാനിക്കും

November 7th, 2012

mp-veerendra-kumar-ePathram

അബുദാബി : യു. എ. ഇ. യിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടന യായ ‘കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍’ (കല) അബുദാബി യുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എം. പി. വീരേന്ദ്ര കുമാറിനും നാട്യ കലാരത്‌നം അവാര്‍ഡ് നടി ശോഭനയ്ക്കും നല്കും.

മാധ്യമ രംഗ ത്തെയും സാഹിത്യ രംഗ ത്തെയും സമഗ്ര സംഭാവന പരിഗണിച്ചാണ് വീരേന്ദ്ര കുമാറിനെ ആദരിക്കുന്നത്.

dancer-actress-shobhana-ePathram

അഭിനയ രംഗ ത്തെയും നൃത്ത വേദി കളിലെയും മികവാണ് ശോഭനയെ അവാര്‍ഡിന് അര്‍ഹ യാക്കിയത്.

നവംബര്‍ 22ന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കല അബുദാബി യുടെ ആറാം വാര്‍ഷിക ഉത്സവ മായ ‘കലാഞ്ജലി 2012’ല്‍ വെച്ച് ഇരുവര്‍ക്കും അവാര്‍ഡ് നല്‍കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രിസാല സാഹിത്യോത്സവ് ഡിസംബര്‍ ഏഴിന്

November 6th, 2012

അബുദാബി : കലയും സാഹിത്യവും സാംസ്കാരിക അധിനിവേശ ത്തിന്റെ മാധ്യമ ങ്ങളായി തീര്‍ന്ന യുഗ ത്തില്‍ നേരിന്റെയും നെറിവിന്റെയും പാത യിലൂടെ, അന്യ നാട്ടില്‍ കഴിയുന്ന മലയാളി യുടെ സര്‍ഗ സിദ്ധികള്‍ മാറ്റുരച്ചു കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹി പ്പിക്കുന്നതിനും സര്‍ഗ വീഥി യില്‍ വഴികാട്ടി ആവുന്നതിനുമായി രിസാല നടത്തി വരുന്ന സാഹിത്യോത്സവ് ഈവര്‍ഷവും ഗള്‍ഫു നാടുകളില്‍ അതി വിപുലമായി സംഘടിപ്പിക്കുന്നു.

അബുദാബി സോണ്‍ രിസാല സാഹിത്യോത്സവ് ഡിസംബര്‍ ഏഴിന് ‍കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും ശ്രദ്ധേയമായി

October 28th, 2012

prasakthi-book-fair-in-ksc-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഈദ് ഫെയറിലെ പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും അബുദാബിയ്ക്ക് നവ്യാനുഭവമായി.

കെ. എസ്. സി. വോളന്റിയര്‍ ക്യാപ്ടന്‍ എം. വി. മോഹനന്‍ ബുക്ക് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ പോട്രയ്റ്റ് രചന രാജീവ് മുളക്കുഴ നടത്തി. കല പ്രസിഡന്റ് അമര്‍ സിംഗ് ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനാ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന പോട്രയ്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, അജിത്ത് കണ്ണൂര്‍, നദീം മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

prasakthi-book-stall-ksc-eid-fair-2012-ePathram

ഡി. സി. ബുക്സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിര ത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാ ക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 28 ഞായറാഴ്ച ഈദ് ഫെയര്‍ അവസാനിക്കും. ഫൈസല്‍ ബാവ, ശശിന്‍സാ, കെ. എം. എം. ഷെരീഫ്, ജെയ്ബി എന്‍. ജേക്കബ്‌, ദീപു ജയന്‍, ശ്രീകണ്ടന്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും

October 26th, 2012

അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള ഈദ് ഫെയറിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 26, 27, 28 തീയതി കളില്‍ പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും സംഘടിപ്പിക്കും.

ഡി. സി. ബുക്‌സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീ കരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിരത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാക്കി യിട്ടുണ്ട്.

വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി മാതൃഭൂമി ബുക്‌സിന്റെയും ഡി. സി. ബുക്‌സിന്റെയും മലയാള പരിഭാഷകള്‍ പ്രസക്തി ബുക്ക് സ്റ്റാളില്‍ ലഭ്യമാക്കി യിട്ടുണ്ട്.

പ്രമുഖ പ്രവാസി കവികളായ അനൂപ്ചന്ദ്രന്‍, നസീര്‍ കടിക്കാട്, ടി. എ. ശശി, സൈനുദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര എന്നിവരുടെ കവിതാ സമാഹാര ങ്ങളും ലഭ്യമാണ്.

ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് ചിത്ര കാരന്മാരുടെ നേതൃത്വ ത്തില്‍ നടക്കുന്ന ഇന്‍സ്റ്റന്റ് പോട്രയിട്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, രാജീവ് മുളക്കുഴ, നദീം മുസ്തഫ, അജിത്ത് കണ്ണൂര്‍, അനില്‍ താമരശേരി, രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മനോജ് പുഷ്‌കറിനു സ്വീകരണം നല്‍കി

October 17th, 2012

oicc-president-manoj-pushkar-in-samajam-ePathram
അബുദാബി : ഒ. ഐ. സി. സി. അബുദാബി യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മനോജ് പുഷ്‌കറിനു സോഷ്യല്‍ ഫോറം അബുദാബി സ്വീകരണം നല്‍കി.

മുസഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി മുഖ്യാഥിതി ആയിരുന്നു.

വിവിധ സംഘടനാ പ്രതിനിധി കളായ ഇടവാ സൈഫ്, സുരേഷ് പയ്യന്നൂര്‍, ജീബ എം. സാഹിബ് , അബ്ദുല്‍ കരീം, അഷറഫ് പട്ടാമ്പി, ഷിബു വര്‍ഗീസ്, അനില്‍, അബ്രഹാം രാജു, ടി. എ. നാസര്‍, വക്കം ജയലാല്‍, അനൂപ്, മുജീബ്, ബഷീര്‍ കെ. വി. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുത്ത് ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്പ ശാല അബുദാബി യില്‍
Next »Next Page » എന്‍ക്രിസ്റ്റോസ് 2012 നടത്തി »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine