ദുബായ് : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ 33ആം ചരമ വാര്‍ഷി കത്തോട് അനുബന്ധിച്ച് ദുബായ് ഈവന്‍ൈറഡ്‌സ് ഒരുക്കുന്ന റാഫി ഗാന സന്ധ്യയായ ‘ഫിര്‍ റഫി’ യുടെ ബ്രോഷര്‍, പ്രമുഖ വ്യവസായി ബഷീര്‍ പടിയത്ത് ആര്‍ക്കിടെക്ട് എം. എ. നസീര്‍ഖാന് നല്‍കി പ്രകാശനം ചെയ്തു. മുഹമ്മദ് റഫി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് നാസര്‍ പരദേശി, യാസിര്‍ ഹമീദ്, ഷഫീര്‍ മുട്ടിന്റെ വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സെപ്റ്റംബര്‍ 12 വ്യാഴാഴ്ച ദുബായ് മൂഹൈസിന യിലെ ഇന്ത്യന്‍ അക്കാദമി സ്‌കൂളിലാണ് ‘ഫിര്‍ റഫി’ ഗാനസന്ധ്യ അവതരിപ്പിക്കുക. കൊച്ചിന്‍ ആസാദ്, സുമി അരവിന്ദ് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടി ക്കു മുഹമ്മദ് റഫി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കും.
മുഹമ്മദ് റഫിയുടെ ഗാന ങ്ങളുടെ പഴയ കാല റെക്കോഡു കളുടെയും കാസറ്റു കളുടെയും പ്രദര്‍ശനവും ഉണ്ടാകും. റഫി യുടെ ഗാന ങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന പരത്തോട്ടത്തില്‍ അബ്ദുള്‍ സലാമിനെ ചടങ്ങില്‍ ആദരിക്കും.
വിവരങ്ങള്‍ക്ക് : 055 260 61 67.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, സംഗീതം, സാംസ്കാരികം