അബൂദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ശക്തി സാംസ്കാരിക സമ്മേളന ത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫസര്‍. കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ഇബ്രാഹിം വെങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നത്തെ സാമൂഹിക മണ്ഡല ത്തിലെ സാംസ്കാരിക നിലവാര തകര്‍ച്ചയും മലയാളി മനസ്സു കളിലെ മറവി രോഗത്തെ കുറിച്ചും സമ്മേളന ത്തില്‍ ചര്‍ച്ച ചെയ്തു. ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാര്‍ സ്വാഗതം ആശംസിച്ചു.
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, വൈസ് പ്രസിഡന്റ് ബാബു വടകര, എന്‍. വി. മോഹന്‍ തുടങ്ങി വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധി കളും ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാംസ്കാരികം





























