അബുദാബി : ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്ത തോടെ അബുദാബി രാജ്യാന്തര പുസ്തകമേള ക്ക് തുടക്കമായി.
ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജുമാ അബ്ദുല്ല അല്‍ ഖുബൈസി, ശൈഖ് സായിദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഹ്മദ് ശബീബ് അല്‍ ദാഹിരി, വിവിധ രാജ്യ ങ്ങളുടെ നയതന്ത്ര പ്രതിനിധികളും സാഹിത്യ കാരന്മാരും എഴുത്തു കാരും സംബന്ധിച്ചു.
50 രാജ്യ ങ്ങളില്‍ നിന്നുള്ള 1,025 പവലിയനു കളിലായി 30 ഭാഷ കളിലായുള്ള അഞ്ച് ലക്ഷ ത്തോളം പുസ്തക ങ്ങളാണ് മേള യില്‍ ഒരുക്കി യിട്ടുള്ളത്.
പുസ്തകമേള യുടെ ഇന്ത്യന്‍ സാംസ്‌കാരിക സദസ് ഒരുക്കുന്ന സിറാജ് പവലിയന്‍ ഉദ്ഘാടനം ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ ഡോ. കെ. കെ. എന്‍ കുറുപ്പില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങി ക്കൊണ്ട് നിര്‍വഹിച്ചു.
പുസ്തകമേള യുടെ ഭാഗമായുള്ള ബുക്‌സ് ഡൈനിംഗ് സെഷനില്‍ എഴുത്തു കാരനും സിറാജ് ദിനപ്പത്രം എഡിറ്റര്‍ ഇന്‍ചാര്‍ജുമായ കെ എം അബ്ബാസിന്റെ ഒട്ടകം എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച 28ന് വൈകുന്നേരം 7.30ന് നടക്കും. പ്രമുഖ സാഹിത്യ കാരനും എഴുത്തു കാരനുമായ അക്ബര്‍ കക്കട്ടില്‍ 29ന് സാംസ്‌കാരിക സദസില്‍ സംവദിക്കും.
ഈ മാസം 29 വരെ നീണ്ടു നില്‍ക്കുന്ന മേള യില്‍ വൈവിധ്യ മാര്‍ന്ന സാംസ്‌കാരിക ചര്‍ച്ചകളും സാഹിത്യ സംവാദ ങ്ങളും കവിതാ പാരായണവും കഥ പറയലും നടക്കും.
പുസ്തക മേള യില്‍ എത്തുന്ന വര്‍ക്കായി സൌജന്യമായി വാഹനം പാര്‍ക്കു ചെയ്യാനുള്ള സംവിധാനം ഒരുക്കി യിട്ടുണ്ട്.
- pma