അന്താരാഷ്ട സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും

March 9th, 2010

dubai-international-peace-conferenceദുബായ്‌: യു.എ.ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ്‌ ഭരണാധി കാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തില്‍ “സാല്‍വേഷന്‍” എന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും. ദുബായ്‌ ഇന്റര്‍നാഷനല്‍ പീസ്‌ കണ്‍വെന്‍ഷന്റെ ഭാഗം ആയിട്ടാണ് പ്രസ്തുത സമാധാന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18, 19, 20 എന്നീ ദിവസങ്ങളില്‍ ദുബായ്‌ എയര്‍പോര്‍ട്ട് എക്സ്പോ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പതിനായിര കണക്കിന് ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
 
ശാന്തിയും, സമാധാനവും, സാഹോദര്യവും ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സമാധാന കണ്‍വെന്‍ഷന്‍ ദുബായില്‍ സംഘടിപ്പിക്കപ്പെടുന്നത്.
 
മലയാളിയായ ഡോ. എം. എം. അക്ബര്‍ ഉള്‍പ്പെടെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്‌, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ വേദിയില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇവരുമായി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഉണ്ടാകും. വിവിധ ഭാഷകളില്‍ കൌണ്സലിംഗ് സൌകര്യവും ഒരുക്കുന്നുണ്ട്.
 
ദുബായ്‌ ഭരണാധി കാരിയുടെ പത്നി ശൈഖ ഹിന്ദ്‌ ബിന്ത്‌ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തിലുള്ള അല ഖൂസിലെ അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് സമാധാന സമ്മേളനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പേത്തര്‍ത്താ ഫെസ്റ്റ്

February 17th, 2010

pethurtha-festഅബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് “പേത്തര്‍ത്താ”. മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.
 
ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പണിക്കര്‍ക്ക് ആദ്യ കൂപ്പണ്‍ നല്‍കി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയിക്കുട്ടി നാട മുറിച്ച് സ്റ്റാളുകള്‍ തുറക്കുകയും ചെയ്തു.
 

pethurtha-fest

 
അംഗങ്ങള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന അപ്പം, കോഴിക്കറി, കപ്പ, മീന്‍കറി, ഉലര്‍ത്തിറച്ചി, കട് ലറ്റ് എന്നിവ ചിട്ടയോടെ ക്രമപ്പെടുത്തിയത്തിന് വനിതാ സമാജം പ്രവര്‍ത്തകര്‍ പ്രശംസയര്‍ഹിക്കുന്നു.
 
ഈ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവല്‍ സമാപിച്ചു

January 7th, 2010

madhu-kanayiഷാര്‍ജ : ഇന്‍ഡോ അറബ് ബന്ധം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് ഹെറിറ്റേജ് മ്യൂസിയത്തില്‍ ഡിസംബര്‍ 26 മുതല്‍ നടന്നു വന്ന ഇന്‍ഡോ അറബ് ആര്‍ട്ട്സ് ഫെസ്റ്റിവല്‍ ജനുവരി 6ന് സമാപിച്ചു. രമേഷ് ഭാട്ടിയ, ആര്‍ട്ടിസ്റ്റ് അബ്ദുള്‍ റഹിം സാലിം, ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍ എന്നിവര്‍ ഉല്‍ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുരുന്നു കലാകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
 
കാലിഗ്രാഫി കലാകാരനായ ഖലീലുള്ള് ചെമ്മനാട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലിഗ്രാഫി ചിത്രമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ചിത്രം വരച്ചു.
 

calligraphy-qasmi

ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കാലിഗ്രാഫി ചിത്രം

 
പ്രവാസ കവി മധു കാനായിയുടെ ‘ഭാരതാംബയ്ക്ക്’ എന്ന കവിത കവി ആലപിക്കുകയും പ്രസ്തുത കവിതയെ ആസ്പദമാക്കി മോഹന്‍, ഖലീലുള്ള, മുഹമ്മദ്, രാജീവ്, പ്രിയ, മുരുകന്‍, അബ്ദു, ഹരികൃഷ്ണന്‍, റോയ് എന്നീ ഒന്‍പതു ചിത്രകാരന്മാര്‍ രചിച്ച കലാ സൃഷ്ടികളും ശ്രദ്ധേയമായി.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

2 of 212

« Previous Page « മനോജ്‌ കാനയുടെ ഏകാഭിനയ നാടകം
Next » ഇടം ഇന്തോ – ഒമാന്‍ നാടന്‍ കലോത്സവം »



  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine