
കൈക്കുടുന്ന നിറയെ പ്രണയത്തിന്‍റെ മധുരമുള്ള ഗാനങ്ങള്‍ നല്‍കിയ ഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടകന്നിട്ട് രണ്ടു വര്‍ഷം തികയുന്നു ഹൃദയ സ്പര്‍ശിയായ നിരവധി ഗാനങ്ങള്‍ മലയാളത്തിനു നല്‍കിയ ഈ മഹാ പ്രതിഭയുടെ വിയോഗം തീര്‍ത്ത വിടവ് ഇന്നും മലയാള സിനിമാ ഗാന രചനാ രംഗത്ത് നിലനില്‍ക്കുന്നു. പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനം, ഹരിമുരളീരവം, ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടു വാ, അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല, സൂര്യകിരീടം വീണുടഞ്ഞു, കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍, കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം…. ഇങ്ങനെ മലയാളി എന്നും ഓര്‍ക്കുന്ന മൂളുന്ന നിരവധി ഗാനങ്ങളാണ് പുത്തഞ്ചേരി നമുക്കായി നല്‍കിയിട്ടുള്ളത് 2010 ഫെബ്രുവരി പത്തിന് രാത്രിയില്‍ ഏവരേയും വേദനിപ്പിച്ചുകൊണ്ട് ആ ഹരിമുരളീരവം നിലച്ചു




ആയോധന കലയെ സിനിമയിലൂടെ അവതരിപ്പിച്ചു കൊണ്ട് ലോകം മുഴുവന്‍ ആരാധകരുള്ള ജാക്കിചാനും മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരമായ മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. ഒപ്പം ബോളിവുഡിലെ താര സുന്ദരി കത്രീന കൈഫും, തമിഴ് ലോകത്തെ സൂപ്പര്‍ ഡയറക്ടര്‍ ഷങ്കറും ഒന്നിക്കുന്ന ചിത്രം തീര്‍ച്ചയായും വമ്പന്‍ സംഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാള മടക്കം മൂന്നു ഭാഷകളിലായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം തന്‍റെ ‘നന്പന്‍’ എന്ന ചിത്രത്തിനു ശേഷം തുടങ്ങുമെന്നാണ് സൂചന. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അസ്‌കര്‍ ഫിലിംസായിരിക്കും മൂന്നു ഭാഷകളിലായി മെഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ കമല്‍ ഹാസനും തെലുങ്കില്‍ പ്രഭാസുമാകും നായകന്‍മാര്‍. കൂടാതെ ഹിന്ദിയിലും ഇറക്കാന്‍ ഉദ്ദേശിക്കുന്നതായി നിര്‍മാതാക്കള്‍ അറിയിക്കുന്നു എ. ആര്‍. റഹ്മാനായിരിക്കും സംഗീത സംവിധായകന്‍. ഉടന്‍ തന്നെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയുന്നു.






















