അബുദാബി : സമൂഹത്തിലെ എല്ലാ വിഭാഗ ങ്ങള്‍ക്കും സേവനം ഉറപ്പാക്കു കയും നീതി ന്യായ നടപടി കളുടെ കാര്യ ക്ഷമതയും സുസ്ഥി രതയും വര്‍ദ്ധി പ്പി ക്കുകയും ചെയ്യുക എന്നുള്ള അബു ദാബി നീതി ന്യായ വകുപ്പിന്‍െറ ലക്ഷ്യ ങ്ങള്‍ സാക്ഷാത്കരി ക്കുന്ന തിനായി അബു ദാബി എമിറേറ്റില്‍ വ്യക്തി നിയമ – പിന്തുടര്‍ച്ച അവകാശ കോടതി സ്ഥാപി ക്കുവാന്‍ ഉപ പ്രധാന മന്ത്രിയും പ്രസി ഡന്‍ഷ്യല്‍ കാര്യ മന്ത്രിയും നീതി ന്യായ വകുപ്പ് ചെയര്‍ മാനു മായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
രാജ്യ തലസ്ഥാനത്ത് അമുസ്ലിം കള്‍ക്കായി പ്രത്യേക കോടതി സ്ഥാപി ക്കുവാ നുള്ള തീരുമാനം യു. എ. ഇ. യുടെ സഹി ഷ്ണുത ക്ക് മികച്ച ഒരു ഉദാഹരണ മാണ്.
നീതി ന്യായ മേഖല യില്‍ സഹിഷ്ണുത യുടെ സംസ്കാരം വ്യാപി പ്പിക്കു ന്നതിന് സാമൂഹിക – വിദ്യാഭ്യാസ – സ്ഥാപന തലത്തില്‍ സമഗ്ര മായ നടപടി കള്‍ ആവശ്യമാണ് എന്ന് നീതി ന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചാന്‍സലര്‍ യൂസുഫ് സഈദ് അല്‍ ഇബ്റി അഭി പ്രായ പ്പെട്ടു.
പ്രാമാണിക മായ സാമൂഹിക നിയമ ങ്ങള്‍ക്ക് അനു രൂപക മായി മറ്റുള്ള വരുടെ മൂല്യ ങ്ങള്‍ അംഗീ കരി ക്കുകയും സഹി ഷ്ണുതാ സംസ്കാരം പ്രോത്സാ ഹിപ്പി ക്കുകയും ചെയ്യുന്ന താണ് യു. എ. ഇ. യുടെ നിയമ നിര്‍മ്മാണ സംവി ധാനം എന്നും അദ്ദേഹം പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, തൊഴിലാളി, നിയമം, മതം, യു.എ.ഇ., സാമൂഹ്യ സേവനം