അബുദാബി : യു. എ. ഇ. രൂപീകരിച്ചതിന്റെ സുവര്‍ണ ജൂബിലി വര്‍ഷ മായ 2021ല്‍ യു. എ. ഇ. യെ സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖല കളില്‍ ലോക തല സ്ഥാനം ആക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സപ്ത വര്‍ഷ കര്‍മ പദ്ധതി, യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.
രാജ്യ ത്തിന്റെ വികസന ത്തിന് വേഗം കൂട്ടാന്‍ ലക്ഷ്യമിട്ടു കൊണ്ട് അടുത്ത ഏഴു വര്‍ഷ ത്തേക്കുള്ള യു. എ. ഇ. യുടെ ദേശീയ അജണ്ട യാണ് ഇതെന്നു ശൈഖ് മുഹമ്മദ് ട്വിറ്ററി ലൂടെ അറിയിച്ചു. 2013 സ്വദേശി വത്കരണ ത്തിന്റെ വര്‍ഷം ആയിരുന്നു. വരും വര്‍ഷ ങ്ങളില്‍ സ്വദേശി വത്കരണം ഇരട്ടി യാക്കും. ഏഴ് വര്‍ഷ ത്തിനിടെ സ്വകാര്യ തൊഴില്‍ മേഖല യില്‍ സ്വദേശി കളുടെ സാന്നിദ്ധ്യം പത്തു മടങ്ങാക്കി വര്‍ദ്ധി പ്പിക്കും. സ്വകാര്യ മേഖല യില്‍ സ്വദേശി കള്‍ക്ക് തൊഴില്‍ എടുക്കാന്‍ പ്രചോദനം കുറവാണ് എങ്കില്‍ അതിന് ആവശ്യ മായ വിവിധ നട പടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷ ങ്ങളില്‍ നാം ഒരുപാട് നേട്ട മുണ്ടാക്കി. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് എത്തി യിട്ടില്ല. നമ്മുടെ അഭിലാഷ ങ്ങള്‍ക്കും കാഴ്ച പ്പാടിനും അനുസരിച്ചു ള്ളതാണ് ദേശീയ അജണ്ട. അടുത്ത ഏഴു വര്‍ഷം ഒരു പാട് ജോലി കള്‍ ചെയ്യാനുണ്ട് – ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മേഖല യില്‍ ആധുനിക കാലത്തിന് അനുയോജ്യമായ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും ഉപകരണ ങ്ങളും ലഭ്യമാക്കും. കിന്റര്‍ഗാര്‍ട്ടനു കളില്‍ സര്‍ക്കാര്‍ നിക്ഷേപം ഇരട്ടി യാക്കും. കിന്റര്‍ഗാര്‍ട്ടനു കളില്‍ നിന്നാണു കുട്ടി കളുടെ സ്വഭാവവും ഭാവിയും രൂപപ്പെടുന്നത്. സ്കൂളു കളിലും സര്‍വ കലാ ശാല കളിലും സ്മാര്‍ട്ട് ഉപകരണ ങ്ങള്‍ മുഖേന യുള്ള വിദ്യാഭ്യാസം ഏര്‍പ്പെടുത്തും. ഗവേഷണ ത്തിലൂടെ യുള്ള പഠന മാര്‍ഗ ങ്ങള്‍ക്കു പ്രാമുഖ്യം ലഭിക്കും.
അടുത്ത ഏഴു വര്‍ഷം കൊണ്ട് മൊത്തം പ്രതി ശീര്‍ഷ ദേശീയ വരുമാനം 65 ശതമാനം ഉയര്‍ത്താനും ലോക ത്തെ ഏറ്റവും സുരക്ഷിത രാജ്യമായി യു. എ. ഇ. യെ മാറ്റാനും അജണ്ട ലക്ഷ്യ മിടുന്നു. സ്മാര്‍ട്ട് ഫോണ്‍ ബന്ധിത സര്‍ക്കാര്‍ സേവന ങ്ങളില്‍ യു. എ. ഇ. യെ ഏറ്റവും മുന്നില്‍ എത്തിക്കും. ദേശീയ അജണ്ട നടപ്പാകുന്ന കാര്യ ത്തില്‍ താന്‍ ശുഭാപ്തി വിശ്വാസി ആണെന്നും ഏഴു എമിറേറ്റുകളും ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യ ങ്ങള്‍ കൈ വരിക്കുക തന്നെ ചെയ്യും – ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
അജണ്ട തയ്യാറാക്കുന്ന തില്‍ പങ്കു വഹിച്ച 90 പ്രദേശിക-ഫെഡറല്‍ വകുപ്പു കളിലെ 300 ലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങി ലാണ് രാജ്യ ത്തിന്റെ വികസന രൂപ രേഖ പുറത്തിറക്കിയത്.
Photo courtesy : WAM
- pma