അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ 2012-13 പ്രവര്‍ത്തന വര്‍ഷത്തെ പ്രസിഡന്റായി ഏഴാം തവണയും കെ. ബി. മുരളി തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയായും ബാബു വടകര വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ അബ്ദുള്ള സബക്ക.
ബക്കര്‍ കണ്ണപുരം, നാരായണന്‍ നമ്പൂതിരി, ഷെറിന്‍ വിജയന്‍, പ്രകാശ്, ഹര്‍ഷ കുമാര്‍, കെ. വി. ബഷീര്‍, ടി. കെ. ജലീല്‍, മുസമ്മില്‍, ടെറന്‍സ് ഗോമസ്, വേണു ഗോപാല്‍, സുനീര്‍, ഫസലുദ്ദീന്‍, മുഹമ്മദ് റാഫി തുടങ്ങിയവരാണ് ഭരണ സമിതി അംഗങ്ങള്‍.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയ പ്രതിനിധി യുടെ നിരീക്ഷണ ത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുള്‍ കലാം വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ഓഡിറ്റര്‍ ജയകുമാര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വായിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടിനെ അവലംബിച്ച് അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍