അബുദാബി : സ്നേഹം കൊണ്ട് പ്രളയ ത്തെ തോൽപ്പിച്ച നൗഷാദിന് അബു ദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയ്യറ്റേഴ്‌സും സംയുക്തമായി സ്വീകരണം നൽകി.
കെ. എസ്. സി. പ്രഡിസണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യി ലേക്ക് പ്രവാസി കളുടെ ഭാഗത്തു നിന്നും ഇനിയും സഹാ യങ്ങൾ ഉണ്ടാവണം എന്ന് നൗഷാദ് തന്റെ പ്രസംഗ ത്തില്‍ ഓര്‍മ്മിപ്പിച്ചു.
മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ, മുഖ്യ അതിഥി നൗഷാദ് എന്നിവർക്ക് ഉപഹാര ങ്ങൾ സമ്മാനിച്ചു. ബിജിത് കുമാർ, അഡ്വ. അൻ സാരി, സി. കെ. ഷെരീഫ്, അഫി അഹമ്മദ്, പ്രിയ ബാല ചന്ദ്രൻ, ഷൈനി ബാല ചന്ദ്രൻ തുട ങ്ങിയവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, ജീവകാരുണ്യം, ബഹുമതി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം