അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ നിറ സാന്നിധ്യമായ സോഷ്യല്‍ ഫോറം അബുദാബി യുടെ പന്ത്രണ്ടാമത് വാര്‍ഷിക ആഘോഷ മായ ‘ദൃശ്യം 2015′ മാര്‍ച്ച് 13 വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
സിനിമാ – ടെലിവിഷന്‍ രംഗത്തെ പ്രമുഖരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടി കളോടെ ഒരുക്കുന്ന ‘ദൃശ്യം 2015′ എന്ന കലാ സന്ധ്യ യില്‍ വെച്ച് സോഷ്യല്‍ ഫോറം അബുദാബി, വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കുകയും ചെയ്യും.
സാഹിത്യ കാരനും ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. പത്മ രാജന്റെ സ്മരണാര്‍ത്ഥം ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പത്മ രാജന്‍ പുരസ്കാര ദാനവും, ബിസിനസ് രംഗ ങ്ങളി ലെ മികവിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡും മാധ്യമ രംഗത്തെ മികവിന് മാധ്യമ പുരസ്കാരവും ‘ദൃശ്യം 2015′ എന്ന പരിപാടി യില്‍ വെച്ച് സമ്മാനിക്കും.
ചലച്ചിത്ര മേഖല യിലെ മികവിന് പ്രമുഖ നടന്‍ റഹ്മാനെ യാണ് പത്മരാജന്‍ പുരസ്കാര ത്തിനു തെരഞ്ഞെടു ത്തി രിക്കുന്നത്. പി. പത്മ രാജന്റെ പേരില്‍ കേരള ത്തിന് പുറത്ത് ആദ്യ മായി ഏര്‍പ്പെ ടുത്തുന്ന ചലച്ചിത്ര അവാര്‍ഡ്, പത്മ രാജന്‍ ഫൗണ്ടേഷനു മായി ചേര്‍ന്നാണ് നല്‍കുക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.
ബിസിനസ് രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് മികവു തെളിയിച്ച ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. അദീബ് അഹമ്മദിന് ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം നല്‍കും.
മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് മലയാള മനോരമ യു. എ. ഇ. തലവന്‍ ജയ്മോന്‍ ജോര്‍ജ്ജിന് മാധ്യമ പുരസ്കാരവും സമ്മാനിക്കും.
കൂടാതെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നിര്‍ദ്ദനരായ രോഗി കള്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും.
ഈ വര്‍ഷ ത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരി യെ ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് രമേശ് പിഷാരടി, ധര്‍മ്മരാജന്‍ എന്നിവ രുടെ നേതൃത്വ ത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും എന്നും സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.
സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്കര്‍, വൈസ് പ്രസിഡണ്ടു മാരായ അബ്ദുള്‍ അസീസ് മൊയ്തീന്‍, സാബു അഗസ്റ്റിന്‍, ചീഫ് പാട്രന്‍ രവി മേനോന്‍, ട്രഷറര്‍ നിയാസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അനൂപ് നമ്പ്യാര്‍, സുരേഷ് കാന, ടി. വി. സുരേഷ്, അനീഷ് ഭാസി, മുജീബ് അബ്ദുല്‍ സലാം, സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ജീവകാരുണ്യം, പ്രവാസി, ബഹുമതി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം