അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം 2012’ സമാപിച്ചു. അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 500-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.
വ്യത്യസ്ത ഇനങ്ങളില്‍ വ്യക്തിഗത കഴിവു തെളിയിച്ചതിനെ ത്തുടര്‍ന്ന് ‘സമാജം കലാതിലകം 2012’ പുരസ്‌കാരം ഗോപികാ ദിനേശിനും സംഗീത വിഭാഗ ത്തില്‍ ‘സമാജം സംഗീത തിലകം 2012’ പുരസ്‌കാരം മേഘാ സതീഷിനും ലഭിച്ചു.
കൂടാതെ ഐശ്വര്യ നാരായണന്‍, ജോനെ സൈമണ്‍, അഭിരാമി ശശികാന്ത്, മീനാക്ഷി ജയകുമാര്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
യുവജനോത്സവ ത്തിന്റെ വിധി കര്‍ത്താവായി എത്തിയ കലാമണ്ഡലം സത്യവ്രതന്‍ സമാപന ദിവസം നടന്ന ചടങ്ങില്‍ മുഖാമുഖം പരിപാടി യിലൂടെ സംശയ ങ്ങള്‍ക്ക് മറുപടി പറഞ്ഞു.
പ്രസിഡന്റ് മനോജ് പുഷ്‌കരന്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശു ശീലന്‍, കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, കുമാര്‍ വേലായുധന്‍, ജ്യോതി ടീച്ചര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ് എന്നിവരും സമാപന ചടങ്ങില്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, മലയാളി സമാജം, സംഘടന