അബുദാബി : ഭാഷയെ അതിന്റെ യാഥാര്‍ത്ഥ്യ മായിട്ടുള്ള വൈവിധ്യ ത്തോടു കൂടി മനസ്സിലാക്കിയ കവി യായിരുന്നു ഡി വിനയ ചന്ദ്രനെന്ന് പ്രശസ്ത സാഹിത്യ കാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗ വുമായ ഇ . പി. രാജ ഗോപാല്‍ അഭിപ്രായപ്പെട്ടു.
ഡി വിനയ ചന്ദ്രന്റെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ട് അബുദാബി ശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച യോഗ ത്തില്‍ സംസാരി ക്കുക യായിരുന്നു അദ്ദേഹം.
വിനയ ചന്ദ്രന്‍ ഏക കവി യായിരുന്നില്ല. ഒരു മര ത്തില്‍ വിവിധ ങ്ങളായ കിളികള്‍ കൂടുകെട്ടി താമസി ക്കുന്നതുപോലെ അദ്ദേഹ ത്തില്‍ ഒരേ സമയം വ്യത്യസ്ത ങ്ങളായ കാവ്യ മാതൃക കള്‍ ജീവിച്ചിരുന്നു.
വളരെ കാല്‍പനിക മായതും നടോടി ശീലി ലുള്ളതും ദാര്‍ശനിക തലത്തി ലുള്ളതും സര്‍ഗ്ഗാത്മക മായിട്ടുള്ളതും ഭാവനാത്മ കമായിട്ടു ള്ളതും പരുക്കനുമായ തുടങ്ങി വിവിധ ങ്ങളായ കവിത കള്‍ അദ്ദേഹം എഴുതിട്ടുണ്ട്.
ഇത്രയേറെ വൈചിത്ര്യങ്ങ ളോടു കൂടിയ കവിത കള്‍ ഒരാളില്‍ മാത്രം സമ്മേളി ച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് ഡി വിനയ ചന്ദ്രനില്‍ കാണാന്‍ കഴിഞ്ഞതെന്ന് രാജഗോപാല്‍ തുടര്‍ന്നു പറഞ്ഞു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന അബുദാബി ശക്തി തിയറ്റേഴ്സിന്റെ സജീവ പ്രവര്‍ത്ത കരായ ബിബിന്‍ പോളിനും ഗോപാല കൃഷ്ണനും പ്രസ്തുത വേദി യില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി . പദ്മനാഭന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളന ത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ശക്തി വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ദേവിക സുധീന്ദ്രന്‍, സഫറുള്ള പാലപ്പെട്ടി, ബാബുരാജ് പിലിക്കോട്, ടി കെ ജലീല്‍, ജുനൈദ്, ഗോവിന്ദന്‍ നമ്പൂതിരി, എം യു വാസു, ലായിന മുഹമ്മദ്, സുനില്‍ മാടമ്പി എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി വി പി കൃഷ്ണ കുമാര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സോഷ്യല്‍ സെന്റര്‍, ചരമം, സംഘടന, സാഹിത്യം