അബുദാബി : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കോല്‍ക്കളി പരിശീലക നുമായ വി. ടി. വി. ദാമോദരന്‍ കൊടക്കാട് കലാ നികേതന്റെ നാടന്‍ കലാ പുരസ്‌കാര ത്തിന് അര്‍ഹനായി.
അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങു ന്നതാണ് പുരസ്‌കാരം. ജൂലായ് ആറിന് കൊടക്കാട്ട് നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി. വി. ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
പയ്യന്നൂരിന്റെ തനത് നാടൻ കലാ രൂപമായ പയ്യന്നൂർ കോൽക്കളി വിദേശത്ത് പരിശീലി പ്പിക്കുക യും അവതരിപ്പി ക്കുകയും ചെയ്ത തിന് കേരള ഫോക് ലോർ അക്കാദമി അദ്ദേഹ ത്തെ പുരസ്കാരം നല്കി ആദരി ച്ചിരുന്നു.
കോൽക്കളി പ്രചാരണ ത്തിനും സാമൂഹ്യ പ്രവർത്തന ത്തിനും നാട്ടിലും വിദേശത്തു മായി നിര വധി പുരസ്കാര ങ്ങൾ അദ്ദേഹത്തെ തേടി എത്തി യിട്ടുണ്ട്.
ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും 2010 ലെ മലയാള ഭാഷാ പാഠശാല യുടെ പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടിയായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന ദാമോദരൻ, പയ്യന്നൂർ സൌഹൃദ വേദി അബുദാബി ചാപ്റ്റർ പ്രസിഡന്റ്, ഗാന്ധി സാഹിത്യ വേദി പ്രസി ഡന്റ് എന്ന നില യിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.
നിരവധി കലാ – സാമൂഹ്യ – ജീവ കാരുണ്യ പ്രസ്ഥാന ങ്ങളുടെ അമര ക്കാരന്‍ കൂടിയാണ് നടനും പത്ര പ്രവർത്ത കനു മായ വി. ടി. വി.
- pma