Friday, September 12th, 2014

ഇന്ത്യന്‍ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച അബുദാബിയില്‍

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന്റെ സഹകരണ ത്തോടെ ഇന്ത്യന്‍ പ്രവാസി സംഘടന കളുടെ യോഗം ശനിയാഴ്ച അബുദാബി യില്‍ നടക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ ഫല പ്രദമായി എങ്ങനെ പ്രവാസി സമൂഹ ത്തിലേക്ക് എത്തിക്കാം എന്നതിനെ ക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാവിലെ ഒമ്പത് മുതല്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍ററില്‍ നടക്കുന്ന യോഗ ത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാന ങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി കളും ഉദ്യോഗസ്ഥരും യു. എ. ഇ. യിലെ ബിസിനസ് പ്രമുഖരും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.

സംഘടനാ പ്രതിനിധി കള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി കളുമായി നേരിട്ട് ആശയ വിനിമയ ത്തിനുള്ള അവസരം ലഭിക്കുന്ന തിനാല്‍ പ്രവാസി കളെ ബാധി ക്കുന്ന നിരവധി വിഷയ ങ്ങള്‍ ചര്‍ച്ചയാകും. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് ആദ്യ മായാണ് ഇത്തര മൊരു യോഗം യു. എ. ഇ. യില്‍ നടക്കുന്നത്.

യോഗ ത്തിന്‍െറ ഒരുക്ക ങ്ങളെല്ലാം പൂര്‍ത്തിയായി. പങ്കെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കളില്‍ പലരും ഇതിനകം എത്തിയിട്ടുണ്ട്. കേരള ത്തില്‍ നിന്ന് നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് പങ്കെടുക്കും.

ഉദ്ഘാടന സെഷന് പുറമെ വിവിധ വിഷയ ങ്ങളില്‍ ചര്‍ച്ച കളുണ്ടാകും. ഇന്ത്യന്‍ പ്രവാസി കളുടെ ക്ഷേമം, കേന്ദ്ര, സംസ്ഥാന സര്‍ക്കാറു കളുടെ പദ്ധതി കള്‍, പ്രവാസി കളുടെ പ്രശ്ന ങ്ങള്‍ പരിഹരിക്കുന്ന തില്‍ സംഘടന കളുടെ പങ്ക്, പ്രവാസി പുനരധി വാസ ത്തില്‍ സംസ്ഥാന സര്‍ക്കാറു കളുടെ പങ്ക്, യു. എ. ഇ. യിലെ തൊഴിലുടമ കളുടെ കാഴ്ചപ്പാട് എന്നിവ യാണ് ചര്‍ച്ച ചെയ്യുന്ന വിഷയ ങ്ങള്‍. വിവിധ പ്രവാസി ക്ഷേമ പദ്ധതി കളെ ക്കുറിച്ച് ഇന്ത്യന്‍ എംബസി യും സര്‍ക്കാര്‍ പ്രതിനിധി കളും യോഗ ത്തില്‍ വിശദീകരിക്കും.

പ്രവാസി കള്‍ നേരിടുന്ന പ്രശ്ന ങ്ങള്‍ പരിഹരിക്കാന്‍ സംഘടന കള്‍ക്ക് ഏതു വിധ ത്തില്‍ ഇട പെടാന്‍ കഴിയും എന്നതിനെ സംബന്ധിച്ച് യോഗ ത്തില്‍ ചര്‍ച്ച ചെയ്യും. കേരള ത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗോവ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്തമാന്‍ നിക്കോബാര്‍ സര്‍ക്കാര്‍ പ്രതിനിധി കള്‍ സംബന്ധിക്കും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine