അബുദാബി : ബാംഗ്ലൂരിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളന ത്തിൽ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. കെ. സിംഗ്, വിദേശ കാര്യ സെക്രട്ടറി സഞ്‌ജീവ് ദുബേ, കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ. സി. രവീന്ദ്ര നാഥ് എന്നി വർക്ക് യു. എ. ഇ. യിൽ നിന്നുള്ള പ്രതിനിധി സംഘം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകി.
കൽബ യിലെ അഗ്‌നി ബാധ യിൽ മരിച്ച തൊഴി ലാളി കളുടെ കുടുംബ ങ്ങൾക്ക് അടി യന്തര ധന സഹായം നൽകുക, തൊഴിൽ നഷ്‌ടപ്പെട്ടു നാട്ടി ലേക്കു മടങ്ങുന്ന പ്രവാസി കൾ ക്കുള്ള സഹായ വാഗ്‌ദാനം ഉറപ്പു വരു ത്തുക, ഗൾഫിൽ വച്ചു മരി ക്കുന്ന പ്രവാസി ഇന്ത്യ ക്കാരുടെ മൃത ദേഹം സൗജന്യ മായി നാട്ടിൽ എത്തി ക്കുക, ഇന്ത്യൻ വിദ്യാർ ത്ഥി കൾ ഗൾഫ് രാജ്യ ങ്ങളിൽ നേരിടുന്ന പ്രശ്‌ന ങ്ങൾ ക്കു ശാശ്വത പരിഹാരം കാണുക എന്നിവ ഉൾ ക്കൊള്ളിച്ച് കൊണ്ട് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷ്‌റഫ് താമര ശ്ശേരി യുടെ നേതൃത്വ ത്തി ൽ വി. ടി. വി. ദാമോദരൻ, സി. സാദിഖലി, അഖിൽ ദാസ് ഗുരു വായൂർ, മുസ്‌തഫ സുള്ള്യ, മെഹ ബൂബ് സഖാഫി, റിയാസ് എന്നിവർ അടങ്ങിയ പ്രതി നിധി സംഘ മാണ് നിവേദനം നൽകിയത്.
പ്രവാസി കളുടെ പ്രശ്‌ന ങ്ങൾ പഠിച്ചു പരി ഹരിക്കു വാൻ ക്കാൻ പ്രത്യേക സമ്മേളനം സംഘടി പ്പിക്കണം എന്നും നിവേദക സംഘം ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം