Wednesday, April 22nd, 2015

സിവില്‍ സര്‍വീസ് പരിശീലനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

civil-service-exam-coaching-in-islamic-center-press-meet-ePathram
അബുദാബി : ഐ. എ. എസ്., ഐ. എഫ്. എസ്., ഐ. പി. എസ്. തുടങ്ങിയ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിക്കുന്നു. ആറാം ക്ലാസ്സ് മുതല്‍ 12 വരെ ക്ലാസ്സു കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ ക്കായി വെള്ളി, ശനി ദിവസ ങ്ങളില്‍ പരിശീലനം നല്‍കും.

ജൂണില്‍ ആരംഭി ക്കുന്ന പരിശീലന ത്തിനു വിദ്യാര്‍ത്ഥി കളെ തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒന്‍പതു മണിക്ക് ഇസ്ലാമിക് സെന്ററില്‍ എത്തിച്ചേരണം.

ബിരുദ ധാരികള്‍ക്കും ബിരുദ പഠനം നടത്തുന്ന വര്‍ക്കും തിങ്കള്‍ മുതല്‍ വ്യാഴം വരെ സായാഹ്ന ക്ലാസ്സുകള്‍ ആയിരിക്കും.

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസിന്റെയും പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമി യുടെയും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററി ന്റെയും സംയുക്ത ആഭിമുഖ്യ ത്തി ലാണ് പരീക്ഷാ പരിശീലനം സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസി ന്റെയും പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമി യുടെയും ഡയറക്ടര്‍ പി. രാമ ചന്ദ്ര മേനോന്‍, അജിത് മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി കെ. വി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് യു. അബ്ദുല്ലാ ഫാറൂഖി, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം,സാബിര്‍ മാട്ടൂല്‍, അഷ്റഫ് പൊന്നാനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

വിശദ വിവരങ്ങള്‍ക്ക് : 050 810 12 88, 02 642 44 88, 02 631 33 31

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine