അബുദാബി : സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും യു. എ. ഇ. യില്‍ തുല്യ പരിഗണന യാണെന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹ ത്തിന്റെ നിസ്തുല സംഭാവന കള്‍ ഈ രാജ്യ ത്തിന്റെ വികസന ത്തില്‍ നിര്‍ണ്ണായകമാണ് എന്നും യു. എ. ഇ. സാംസ്‌കാരിക യുവജന ക്ഷേമ, സാമൂഹിക വികസ ന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷ ത്തിന്റെ സമാപന സമ്മേളനം ഉല്‍ ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്.
സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന പൊതു സമ്മേളന ത്തില്‍ സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ഇന്ത്യന്‍ സ്ഥാനപതി. ടി. പി. സീതാറാം, എം. എ. യൂസഫലി തുടങ്ങിയവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.
വിദേശത്തു നിന്ന് ഓണ്‍ ലൈന്‍ വഴി വോട്ടു ചെയ്യാനുള്ള സൗകര്യം വരും തെരഞ്ഞെടുപ്പുകളില്‍ യാഥാര്‍ത്ഥ്യം ആവു മെന്നു മുഖ്യ പ്രാസംഗി കനായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു.
പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോക്ടര്‍ ഷംസീര്‍ വയലില്‍, പ്രവാസി വോട്ടിനു വേണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു കഴിഞ്ഞു. പ്രവാസി സമൂഹ ത്തിന് വിദേശത്തു നിന്ന് വോട്ടു ചെയ്യാന്‍ സാധ്യമായാല്‍ അത് കേരള ത്തില്‍ ഉണ്ടാക്കുന്ന ചലനം പ്രവചനാ തീത മായിരിക്കും എന്നും മന്ത്രി പറഞ്ഞു.
പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായ ഡോക്ടര്‍ ഷംസീര്‍ വയലിലിനെയും ‘ടൈംസ് നൗ’ ചാനല്‍ പുരസ്‌കാര ജേതാക്ക ളായ കെ. മുരളീധരന്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഇതോട് അനുബന്ധിച്ച് സെന്റര്‍ മാനേജിംഗ് കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനവും സെന്റര്‍ ബാല വേദിയുടെ വിവിധ കലാ പരിപാടികളും നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, കുട്ടികള്‍, കെ.എം.സി.സി., പ്രവാസി, ബഹുമതി, സംഘടന