അബുദാബി : യു. എ. ഇ. യുടെ സാംസ്കാരിക പൈതൃക ത്തിന്റെ അടയാള മായ അബു ദാബി ‘ഖസർ അൽ ഹൊസൻ ഫെസ്റ്റി വെൽ’ വർണ്ണാ ഭ മായ പരിപാടി കളോടെ തുടക്ക മായി.
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാ രി യു മായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, അബു ദാബി കീരിട അവ കാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവ രുടെ നേതൃത്വ ത്തിൽ നടന്ന ഘോഷ യാത്ര യോടെ യായിരുന്നു ആഘോഷ പരിപാടി കൾക്ക് തുടക്കമായത്.
ദുബായ് കിരീട അവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ സാംസ്കാരിക യുവജന ക്ഷേമ സാമൂഹ്യ വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും കിരീട അ വകാശികളും ഭരണ പ്രതി നിധി കളും രാജ കുടുംബാം ഗ ങ്ങളും പൌര പ്രമുഖരും വിദ്യാർ ത്ഥികളും അടക്കം വൻ ജനാ വലി യാണ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചത്.
യു.. എ. ഇ. യുടെ പരമ്പരാ ഗത ജീവിതം, കടൽ, മരുഭൂമി, ദ്വീപു കൾ, മരുപ്പച്ച എന്നിങ്ങനെ നാല് വ്യത്യസ്ഥ മേഖല കളിലൂടെ ചിത്രീ കരിച്ചു കൊണ്ട് ‘ഖസർ അൽ ഹൊസൻ ഫെസ്റ്റി വെൽ’ നഗരി യിൽ ഒരു ക്കിയ പ്രദർ ശനം ആരെ യും ആകർഷിക്കും.
പത്തു ദിവസ ങ്ങളിലായി നടക്കുന്ന ആഘോഷ ത്തിൽ ‘ബാബ് അൽ ഖൈർ’ എന്ന പേരിൽ അറബ് കോമഡി പരിപാടി, അൽ ഐൻ മൃഗ ശാല യിലെ പക്ഷി കൾ സന്ദർശ കരു മായി ആശയ ങ്ങൾ പങ്കിടുന്നതും മരുഭൂമി യിലൂടെ യാത്ര ചെയ്തു കൊണ്ട് യു. എ. ഇ. യിലെ മൃഗ ങ്ങളെ പരിചയ പ്പെടുന്ന പരി പാടിയും എന്നിങ്ങനെ ദിവസവും മൂന്ന് വീതം തത്സമയ കലാ പരിപാടി കൾ ഒരുക്കി യിട്ടുണ്ട്.
Photo Courtesy : WAM
- pma