Thursday, July 14th, 2016

ലോകസഞ്ചാരം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബി യിലേക്ക് തിരിച്ചെത്തുന്നു

solar-impulse-2-flight-in-abudhabi-ePathram
അബുദാബി : ലോക പര്യടന ത്തിനായി അബുദാബി യിൽ നിന്നും പുറപ്പെട്ട സോളാർ ഇംപള്‍സ് രണ്ട് എന്ന വിമാനം ജൂലായ് 17 നു അബുദാബി യിൽ  തിരിച്ച് ഇറങ്ങുന്നു.

നല്ല തെളിഞ്ഞ അന്തരീക്ഷവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ മാത്രമേ സോളാർ ഇംപള്‍സ് വിമാന ത്തിന് സുഗമ മായി പറക്കാൻ സാധിക്കൂ. അതും പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്റർ. ശാസ്ത്ര ലോകം ഏറെ ആകാംക്ഷ യോടെ കാത്തിരുന്ന സൗരോർജ്ജ വിമാന ത്തിന്റെ ലോക യാത്ര യുടെ ഭാഗ മായി ഇന്ത്യ യിലും ഇറങ്ങിയിരുന്നു.

1600 കിലോ തൂക്കവും 22 മീറ്റർ നീളവു മുള്ള ഈ വിമാനം 70 മണിക്കൂർ സമയം എടുത്താണ് അറ്റ്ലാന്റിക് സമുദ്രം മറി കടന്നത്. ജപ്പാനില്‍ നിന്ന് അഞ്ച് രാപ്പകലുകള്‍ തുടര്‍ച്ച യായി പറന്ന് പസഫിക് മഹാ സമുദ്രം മുറിച്ചു കടന്ന താണ് സോളാര്‍ ഇംപള്‍സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര. ഈജിപ്തിലെ കൈറോ വിലാണ് സോളാർ ഇംപള്‍സ് ഇപ്പോൾ എത്തി യിരിക്കു ന്നത്.

പൂർണ്ണ മായും സൗരോർജ്ജ ത്തിൽ പ്രവർ ത്തിക്കുന്ന സോളാർ ഇംപള്‍സ്,  2015 മാർച്ചി ലാണ്‌ അബുദാബി യിൽ നിന്നും പുറപ്പെട്ടത്. ലോക സഞ്ചാരം പൂര്‍ത്തി യാക്കി സോളാര്‍ ഇംപള്‍സ് 2016 ജൂലായ് 17 ഞായറാഴ്ച അബു ദാബി യിൽ തിരിച്ചിറങ്ങും എന്നാണ് പ്രതീക്ഷി ക്കുന്നത്.

സ്വിറ്റ്‌സര്‍ലന്റു കാരായ ആന്ദ്രേ ബോഷ്ബര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ചേര്‍ന്ന് രൂപം നല്‍കിയ സോളാര്‍ ഇംപള്‍സിന്റെ നിര്‍മ്മാണം  അബു ദാബി യിലെ മസ്ദാറിന്റെ പിന്തുണ യോടെ യാണ് പൂര്‍ത്തീ കരിച്ചത്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine