അബുദാബി : ഇന്ത്യയിലെ രണ്ടാമത്തെ യു. എ. ഇ. കോണ്‍സുലേറ്റ് ആഗസ്റ്റിൽ തിരുവനന്ത പുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. മുതിര്‍ന്ന നയ തന്ത്ര വിദഗ്ധന്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സആബിയെ പുതിയ കോണ്‍സുല്‍ ജനറലായി നിയമിച്ചു എന്നും അബുദാബി ഇന്ത്യന്‍ എംബസിവൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നും അറിയുന്നു. ജൂലായ് അവസാന വാരം ജമാല്‍ ഹുസൈന്‍ സആബി ചുമതല യേല്‍ക്കാന്‍ കേരള ത്തിലേക്ക് തിരിക്കും.
യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പ്രവാസികളിൽ ഭൂരി ഭാഗവും മലയാളി കളാണ്. തൊഴില്‍ നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖല കളിലെ നടപടി ക്രമങ്ങ ള്ക്കായി കേരള ത്തില്‍ കോണ്‍സു ലേറ്റ് തുറക്കാന്‍ 2011ലാണ് യു. എ. ഇ. സന്നദ്ധത പ്രകടി പ്പിച്ചത്. കേരള സര്‍ക്കാ റിന്‍െറ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.
തിരുവനന്ത പുരം മണക്കാട് ജംഗ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതി യിലുള്ള കെട്ടിടം ആറു വര്‍ഷ ത്തേക്ക് വാടകക്ക് എടുത്താണ് ഓഫീസ് തുറ ക്കുന്നത്. 2016 ആദ്യ ത്തില്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തനം ആരം ഭിക്കും എന്നാണ് നേരത്തെ അറിയിച്ചി രുന്നത്. നിലവില്‍ മുംബൈ യിലാണ് യു. എ. ഇ. യുടെ കോണ്‍സുലേറ്റു ഇന്ത്യ യിലുള്ളത്.
യു. എ. ഇ. യുടെ കേരളത്തിലെ കോണ്‍സുലേറ്റ് ആരംഭി ക്കുന്നതിനെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം സ്വാഗതം ചെയ്തു. നയ തന്ത്ര ദൗത്യം എളുപ്പ ത്തിലാക്കു വാനും യു. എ. ഇ. വിസ, മറ്റു രേഖകള്‍ എളുപ്പ ത്തില്‍ ലഭ്യ മാകു വാനും കോണ്‍സുലേറ്റ് സഹായകര മാകും എന്നും അംബാസഡര്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി, യു.എ.ഇ.