അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റ റിൽ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിക്ക് സ്വീകരണം നൽകി.
യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡര്‍ ആയി ചുമതല യേറ്റ ശേഷം നവ്ദീപ് സിംഗ് സൂരി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി യായി രുന്നു ഇത്.
ലോക രാഷ്ട്ര ങ്ങള്‍ ഉറ്റു നോക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും നമ്മുടെ നാടിനെ പ്രതി നിധീകരിച്ച് യു. എ. ഇ. യിൽ സേവനം അനുഷ്ഠി ക്കുവാൻ സാധി ച്ചതിൽ സന്തോഷം ഉണ്ടെന്നും സ്വീകരണ യോഗ ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. യു. എ. ഇ. യെ വളര്‍ച്ചയി ലേക്ക് നയിച്ച ഭരണാധി കാരി കളെ അദ്ദേഹം അഭി നന്ദിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികാസം ലോകം ഉറ്റു നോക്കി കൊണ്ടി രിക്കുക യാണ് എന്നും വിവിധ രാജ്യ ങ്ങളില്‍ പ്രവര്‍ ത്തി ക്കുന്ന ഇന്ത്യന്‍ സമൂഹം നൽകുന്ന സംഭാവന കൾക്ക് രാജ്യ ത്തിന്റെ പുരോഗതി യിൽ വലിയ സ്ഥാനം ഉണ്ടെന്നും അംബാസിഡർ പറഞ്ഞു.
ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്‍റ് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എം. എ. യൂസഫലി, വൈ. സുധീർ കുമാർ ഷെട്ടി, ഡോ. ഷംഷീര്‍ വയലില്‍, അദീബ് അഹ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, പ്രവാസി, ബഹുമതി, സംഘടന