അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തോട് അനുബന്ധിച്ച് ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന സന്ദേശ വുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്. കെ. എസ്.എസ്. എഫ്.) അബുദാബി കമ്മിറ്റി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘ ടിപ്പിച്ചു.
ഇസ്ലാമിക് സെന്റർ, അബുദാബി സുന്നി സെന്റർ, കെ. എം. സി. സി. യുടെയും ഭാര വാഹി കളും പ്രവർ ത്തകരും‘മനുഷ്യ ജാലിക’ യില്‍ സംബന്ധിച്ചു.
അബ്ദുൽ അസീസ് മൗലവി പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന വിഷയ ത്തിൽ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന വൈസ് പ്രസി ഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.
വിശ്വാസ പരവും മത പരവും ആചാര പരവു മായി ഇന്ത്യൻ ഭരണ ഘടന അനു വദിച്ച സ്വാതന്ത്ര്യം ഹനിക്കുവാൻ ആരെയും അനുവദിക്കരുത് എന്നും ഇന്ത്യ യിലെ ബഹു സ്വര സമൂഹത്തിൽ നില നിൽക്കുന്ന സൗഹൃദാ ന്തരീക്ഷം ഇല്ലാതാ ക്കുവാ നുള്ള ശ്രമ ങ്ങളെ തിരിച്ചറി യണം എന്നും അദ്ദേഹം ഓർമ്മ പ്പെടുത്തി.
ഡോക്ടർ ഒളവട്ടൂർ അബ്ദുൽ റഹിമാൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ. എം. സി. സി. ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, e പത്രം കറസ്പോണ്ടന്റ് പി. എം. അബ്ദുൽ റഹിമാൻ എന്നി വർ പ്രസംഗിച്ചു.
ഷാഫി വെട്ടി ക്കാട്ടിരി സ്വാഗതവും സലിം നാട്ടിക നന്ദിയും പ്രകാശി പ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കെ.എം.സി.സി., പ്രവാസി, മതം, മാധ്യമങ്ങള്‍, സംഘടന