അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബു ദാബി സംഘടിപ്പിച്ച മൂന്നാ മത് സംഗീത പ്രതിഭാ മത്സര ത്തിൽ (ഓൺ ലൈൻ സിംഗിങ്ങ് ടാലന്റ് കോണ്ടെസ്റ്റ്) നൂറാ നുജൂം നിയാസ് ഒന്നാം സ്ഥാനം കരസ്ഥ മാക്കി.
കാവ്യാ നാരായണൻ രണ്ടാം സ്ഥാനവും സിറാജ് വെളി യങ്കോട് മൂന്നാം സ്ഥാനവും പെർഫോർമർ ഓഫ് ദി ഡേ സമ്മാനം അസ്ഹർ കാമ്പിലും കരസ്ഥമാക്കി.
ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീക് ഹൈദ്രോസ്, ഉപദേശക സമിതി അംഗ ങ്ങളായ മുഹ മ്മദ് ഹാരിസ്, എ. ടി. മഹ്‌റൂഫ്, അബ്ദുൾ കരീം, ഇക്ബാൽ ലത്തീഫ്, അബ്ദുള്ള ഷാജി, അലി മോൻ വര മംഗലം ലുലു ഗ്രൂപ്പ് പി. ആർ. ഓ. അഷ്‌റഫ്, റഷീദ് അയിരൂർ, റെജീദ് പട്ടോളി, ഷെഫീൽ കണ്ണൂർ, ഷംസു ദ്ധീൻ തലശ്ശേരി എന്നിവർ ചേർന്ന് വിജയി കള്‍ക്ക് പുരസ്കാര ങ്ങള്‍ സമ്മാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി എം. എം. നാസർ, സോങ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബു ദാബി അഡ്മിൻ സുബൈർ തളി പ്പറമ്പ, യു. എ. ഇ. റിഥം ബാൻഡ് അഡ്മിൻ ഫൈസൽ ബേപ്പൂർ, അഡ്വ. അബ്ദുൾ റഹ്‌മാൻ എന്നിവർ സംബ ന്ധിച്ചു.
കേരളാ സോഷ്യൽ സെന്റ റിൽ നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ അബു ദാബി യിലെ സംഗീത അദ്ധ്യാ പക രായ പാമ്പാടി രാജേ ന്ദ്രൻ, ബിജു, ഉണ്ണി കൃഷ്ണൻ, ഫത്താഹ് മുള്ളൂർ ക്കര എന്നിവർ അടങ്ങുന്ന പാന ലാണ് വിജയി കളെ കണ്ടെത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധി ക്കപ്പെട്ട ‘കണ്ണൂരിലെ മൊഞ്ചത്തി‘ എന്ന ആൽബ ത്തിൽ പാടി അഭിനയിച്ച ഐ. ബി. എ. ജോയിന്റ് കൺ വീനർ അസീം കണ്ണൂരി നേയും ഇശൽ ബാൻഡ് അബു ദാബി പുറ ത്തിറക്കിയ ‘ജസ്റ്റിസ് ഫോർ ആസിഫാ’ എന്ന വീഡിയോ യുടെ ഗാന രചയി താവ് റഹീം ചെമ്മാടി നേയും ആദരിച്ചു.
പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ ഫെയിം) നയിച്ച ഇശല്‍ ബാന്‍ഡ് അംഗ ങ്ങളുടെ സംഗീത നിശ യും നടന്നു. സംഗീത സംവി ധായ കനായ നൗഷാദ് ചാവക്കാട് ഓര്‍ക്കസ്ട്രക്കു നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, ബഹുമതി, സംഗീതം, സംഘടന