അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ കല സംഘടിപ്പിച്ച യുവ ജനോല്‍സവ ത്തില്‍ അബുദാബി ഭവന്‍സ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനി അനുഷ്ക വിജു കലാ തിലക മായി തെരഞ്ഞെടുക്കപ്പെട്ടു.
കേരള സോഷ്യല്‍ സെന്ററില്‍ നടന്ന യുവജനോല്‍സവ ത്തില്‍ ഭാരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, പ്രച്ഛന്ന വേഷം എന്നിവ യില്‍ ഒന്നാം സ്ഥാനവും നാടോടി നൃത്ത ത്തില്‍ രണ്ടാം സ്ഥാനവും നേടി യാണ് തൃശൂര്‍ വലപ്പാട് സ്വദേശി വിജു പ്രഭാകരന്റെയും സാലി യുടെയും മകള്‍ അനുഷ്ക കലാതിലക പട്ടം നേടിയത്.
യു എ ഇ തല ത്തില്‍ നടന്ന കലോല്‍സവ ത്തില്‍ വിവിധ എമിരേറ്റു കളിലെ സ്കൂളുകളിൽ നിന്നായി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ മത്സരിച്ചു.
6 – 9 വയസു കാരുടെ വിഭാഗ ത്തില്‍ അഞ്ജന സുബ്രഹ്മണ്യം, 12-15 വയസു കാരുടെ വിഭാഗ ത്തില്‍ ശാലിനി ശശികുമാര്‍, 15-18 പ്രായ ക്കാരുടെ വിഭാഗ ത്തില്‍ അമല്‍ ബഷീര്‍ എന്നിവര്‍ വ്യക്തി ഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
കലാമണ്ഡലം രാജലക്ഷ്മി, കലാമണ്ഡലം അംബിക എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു വിധി നിര്‍ണയം. കല അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന കേരളീയം 2014ല്‍ കലാ പ്രതിഭ കള്‍ക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, കല അബുദാബി, കുട്ടികള്‍, ബഹുമതി, സംഗീതം, സംഘടന