അല്‍ ഐന്‍ : നാടും നഗരവും കനത്ത വേനല്‍ ചൂടില്‍ വെന്തുരുകു മ്പോള്‍ ഹരിത നഗരി യായ അല്‍ ഐനില്‍ വെള്ളി യാഴ്ച കനത്ത മഴ യും കാറ്റും ഇടി മിന്നലും ഉണ്ടായി. കൂടെ ആലിപ്പഴ വര്‍ഷവും.
#المركز_الوطني_للأرصاد
#أمطار_الخير #الفوعة #خليفة_ذياب
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/uQcq5GHnRw— المركز الوطني للأرصاد (@NCMS_media) July 19, 2019
വെള്ളിയാഴ്ച രാവിലെ മുതല്‍ മൂടി ക്കെട്ടിയ അന്ത രീക്ഷം ആയിരുന്നു. ഉച്ച യോടെ ചെറിയ ചാറ്റല്‍ മഴ തുടങ്ങി പിന്നീട് മഴ ശക്ത മാവുക യായി രുന്നു. കൂടെ ആലിപ്പഴ വര്‍ഷവും.
ماشاء الله ، شاهد السيول بسبب الأمطار الغزيرة في شوارع منطقة الفوعة بمدينة العين قبل قليل #الامارات #مركز_العاصفة
١٩ يوليو ٢٠١٩ pic.twitter.com/OJjNfQlDSM— مركز العاصفة (@Storm_centre) July 19, 2019
അൽ ഹിലി, അൽ ഹൈര്‍, സാഖിര്‍ തുടങ്ങിയ സ്ഥല ങ്ങളില്‍ മഴ ശക്ത മായിരുന്നു. റോഡു കളിലും റൗണ്ട് എബൗട്ടു കളിലും വെള്ളം നിറഞ്ഞു. ഗതാഗത തടസ്സവും ഉണ്ടായി.
مطرنا بفضل الله ورحمته ، شاهد قوة الأمطار شمال العين عصر اليوم الجمعة #الامارات #مركز_العاصفة
١٩ يوليو ٢٠١٩ pic.twitter.com/9x6Tfl6cE3— مركز العاصفة (@Storm_centre) July 19, 2019
കനത്ത ചൂടിൽ ലഭിച്ച മഴ ആളുകളെ ആഹ്ലാദ ഭരിത രാക്കി. മഴ ആസ്വ ദിക്കു വാനായി കുട്ടികളും മുതിര്‍ന്ന വരും വീടിന് പുറത്തിറങ്ങി. വരും ദിവസ ങ്ങ ളിലും രാജ്യത്തിനെ വിവിധ ഭാഗ ങ്ങളിൽ കനത്ത മഴ പെയ്യു വാൻ സാധ്യത ഉണ്ട് എന്ന കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: alain, അബുദാബി, കാലാവസ്ഥ, ഗതാഗതം, പരിസ്ഥിതി, യു.എ.ഇ.