അബുദാബി : റോഡ് കുറുകെ കടക്കുന്ന കാല് നട യാത്ര ക്കാര് റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുവാന്‍ മുന്നറിയിപ്പുമായി അബുദാബി പോലീസ്.
റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സീബ്രാ ലൈൻ ഇട്ടിരിക്കുന്ന ഇടങ്ങളി ലൂടെ മാത്രമേ കാല് നട യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുവാന്‍ പാടുള്ളൂ. ഡ്രൈവർമാർ സീബ്രാ ക്രോസിൽ വാഹന ത്തി ന്റെ വേഗത കുറച്ച് കാൽ നട യാത്ര ക്കാർക്ക് റോഡ് കുറുകെ കടക്കുവാൻ അവസരം നൽകണം. നിയമം ലംഘിക്കുന്ന ഡ്രൈവർ മാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ യായി നല്കി വരുന്നുണ്ട്.
അനുവാദം ഇല്ലാത്ത ഭാഗങ്ങളിലൂടെ റോഡിനു കുറുകെ കടക്കുന്നതാണ് വാഹനം ഇടിച്ച് ഉണ്ടാകുന്ന അപകട ങ്ങൾക്കു പ്രധാന കാരണം.
മാത്രമല്ല മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടോ മെസ്സേജ് ചെയ്തു കൊണ്ടോ അശ്രദ്ധയോടെ യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കരുത്. ഇത്തര ക്കാർക്കും അനധി കൃത മായി റോഡ് കുറുകെ കടക്കുന്ന വര്‍ക്കും 400 ദിർഹം പിഴ നല്കി വരുന്നുണ്ട്.
റോഡിനു കുറുകെ കടക്കുവാൻ സീബ്രാ ക്രോസ്, മേല്‍ പ്പാലം (നടപ്പാലം), ഭൂഗർഭ പാത തുടങ്ങിയവ ഉപയോഗി ക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
AD Police : Twitter & Face Book
- pma