അബുദാബി : പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത്, കൂട്ട ബലാത്സംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഒരു സംഘം ആളുകളെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെപ്പറ്റി അബു ദാബി പോലീസ് വിപുലമായ അന്വേഷണം നടത്തി വരിക യാണ് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി ‘WAM-വാം’ റിപ്പോര്‍ട്ട് ചെയ്തു.
കുറ്റാരോപിതരായ സംഘത്തിനെ ബുധനാഴ്ച തന്നെ അറസ്റ്റു ചെയ്തു എന്നും നിലവിൽ പബ്ലിക് പ്രോസി ക്യൂട്ടറുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ വിപുല മായ അന്വേഷണം നടത്തി വരികയാണ് എന്നും യു. എ. ഇ. അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസി അറിയിച്ചു.
യു. എ. ഇ. സമൂഹത്തിൽ സ്വീകാര്യമല്ലാത്ത തരത്തിലുള്ള അധാർമ്മികത ഈ സംഭവ ത്തില്‍ അടങ്ങിയിട്ടുണ്ട് എന്നും അറ്റോർണി ജനറൽ കൂട്ടി ച്ചേർത്തു.
ഇമാറാത്തി സമൂഹത്തിന്റെ ധാർമ്മികതയും സാമൂഹിക മൂല്യങ്ങളും ലംഘിക്കുകയും പൊതു സുരക്ഷ യെ തടസ്സ പ്പെടുത്തുകയും ചെയ്യുന്നവർക്ക് എതിരെ അധികാരികൾ കർശനമായി നില കൊള്ളും എന്നും അറ്റോർണ്ണി ജനറൽ പൊതു ജനങ്ങൾക്ക് ഉറപ്പു നൽകി.
- W A M : Twitter
- കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധ ശിക്ഷ
- അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കുട്ടികള്‍, കുറ്റകൃത്യം, നിയമം, പോലീസ്, യു.എ.ഇ.