അബുദാബി : ആരോഗ്യ മന്ത്രാലയം, തമൂഹ് ഹെൽത്ത് കെയർ എന്നിവയുടെ സഹകരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററില്‍ സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് സൗകര്യം ഒരുക്കുന്നു.
2021 ജനുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് സമയം. പേര് റജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ചേര്‍ത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്‍കുക.
സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം കഴിഞ്ഞ വർക്ക് രണ്ടാം ഡോസ് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. വാക്സിൻ എടുക്കുവാൻ വരുന്നവർ നിർബ്ബന്ധമായും ഒറിജിനല്‍ എമിറേറ്സ് ഐ. ഡി. യും ഒരു കോപ്പിയും കരുതണം.
യു. എ. ഇ. ഗവൺമെന്റ് നൽകുന്ന കൊവിഡ് വാക്സിന് യജ്ഞത്തില്‍ മുഴുവൻ ആളുകളും സഹകരിക്കണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 02 6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, കേരള സോഷ്യല്‍ സെന്റര്‍, ജീവകാരുണ്യം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം