അബുദാബി : ജനുവരി മൂന്നിനു ശേഷം യു. എ. ഇ.ക്കു പുറത്തു നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം എന്ന് അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) അറിയിച്ചു.
ക്ലാസ്സില്‍ എത്തുന്നതിനു 96 മണിക്കൂർ മുമ്പ് ലഭിച്ച പി. സി. ആർ. ഫലമാണ് അഡെക് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥി കൾക്കുള്ള കൊവിഡ് പരിശോധനാ കേന്ദ്ര ങ്ങളുടെ പട്ടികയും അഡെക് പുറത്തിറക്കിയിട്ടുണ്ട്.
മൂന്ന് ആഴ്ച ശൈത്യകാല ഇടവേള കഴിഞ്ഞു അബു ദാബി യിലെ സ്കൂളു കളിൽ ക്ലാസ്സുകൾ ആരംഭി ക്കുന്നതിന് മുമ്പാണ് ഈ നിബന്ധന പ്രഖ്യാ പിച്ചത്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ആദ്യ രണ്ടാഴ്ച ഓണ്‍ ലൈന്‍ പഠന സൗകര്യം അഡെക് നല്‍കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം