അബുദാബി : ഗവണ്മെന്റ് സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും പ്രവേശിക്കുവാന്‍ ഇടപാടുകാര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ കൊവിഡ് നെഗറ്റീവ് റിസല്‍റ്റ് കാണിക്കണം എന്നു നിര്‍ബ്ബന്ധമാക്കി. മാത്രമല്ല രണ്ടു ഡോസ് വാക്സിനേഷന് എടുത്തവര്‍ ആയിരിക്കണം എന്നും നിബന്ധനയുണ്ട്.
72 മണിക്കൂറിനു ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്ന അല്‍ ഹൊസ്ന്‍ ആപ്പ് കൗണ്ടറില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിച്ചു ബോദ്ധ്യപ്പെടുത്തി മാത്രമേ അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.
ഇമിഗ്രേഷന്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട് മെന്റ്, വിവിധ മിനിസ്റ്റ്രികള്‍ തുടങ്ങി നിത്യവും ഇട പെടുന്ന സ്ഥല ങ്ങളിലാണ് ഈ കര്‍ശ്ശന നിയന്ത്രണം നിലവില്‍ വന്നിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, visa-rules, ആരോഗ്യം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., വിസ