അബുദാബി : താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളിൽ രണ്ടു സർവ്വീസുകള്‍ നിലവിലുണ്ട്. അബു ദാബി – റാസൽ ഖൈമ ടിക്കറ്റ് നിരക്ക് 35 ദിർഹവും തിരിച്ച് അബുദാബി യിലേക്ക് 45 ദിർഹവുമാണ്. ടിക്കറ്റ് ഓണ്‍ ലൈനായി ബുക്ക് ചെയ്യാം.
അബുദാബിയില്‍ നിന്നും ബസ്സ് പുറപ്പെടുന്ന സമയം ഉച്ചക്ക് 2 : 30, വൈകുന്നേരം 7 : 30. റാസൽ ഖൈമ യില്‍ നിന്നുള്ള ബസ്സ് സമയം രാവിലെ 10 മണിക്കും ഉച്ചക്കു ശേഷം 3 മണിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, ras-al-khaima, ഗതാഗതം, പ്രവാസി, യു.എ.ഇ.