അബുദാബി : യു. എ. ഇ. യുടെ പടിഞ്ഞാറൻ മേഖല, അൽ ദഫ്രയിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ ആദ്യ ഡേ സർജറി സെൻ്റർ സ്ഥാപിച്ച് MENA യിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്സ്.
മദീനത്ത് സായിദിലെ അൽ ദഫ്ര മാളിൽ തുടങ്ങിയ ആരോഗ്യ കേന്ദ്രം, അൽ ദഫ്ര റീജ്യണിലെ ഭരണാധി കാരിയുടെ പ്രതിനിധി നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു.
ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഷംഷീർ വയലിൽ, അൽ ദഫ്ര മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അലി അൽ മൻസൂരി, അൽദഫ്ര പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ഹംദാൻ സെയ്ഫ് അൽ മൻസൂരി, ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ, ബോർഡ് അംഗങ്ങളായ ഒമ്രാൻ അൽ ഖൂരി, ഡോ. ഗുവായ അൽ നെയാദി എന്നിവർ പങ്കെടുത്തു.
അൽ ദഫ്ര മേഖലയിലെ വർദ്ധിച്ചു വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുവാനാണ് ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. അബുദാബിയിലെ ബുർജീൽ ഹോൾഡിംഗ്സിൻ്റെ നാലാമത്തെ ഡേ സർജറി സെൻ്റർ ആണിത്.
അൽ ദഫ്രയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപീകരിച്ചിരിക്കുന്നു. നൂതന പരിശോധന – ചികിത്സ സംവിധാന ങ്ങളിലൂടെ രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. സർജറികൾക്ക് ശേഷം ആശുപത്രി വാസം ഒഴിവാക്കി വേഗത്തിലുള്ള രോഗ മുക്തി ഉറപ്പാക്കുകയാണ് ലക്ഷ്യം.
കാർഡിയോളജി, ഫാമിലി മെഡിസിൻ, എൻഡോ ക്രൈനോളജി തുടങ്ങി 13 സ്പെഷ്യാലിറ്റികളിൽ സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര ത്തിൽ അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾക്കൊപ്പം, സി. ടി സ്കാനുകൾ, എക്സ്റേകൾ, അൾട്രാ സൗണ്ട്, ഫിസിയോ തെറാപ്പി, പീഡിയാട്രിക് വാക്സിനേഷനുകൾ തുടങ്ങിയവ ലഭ്യമാണ്.
ഗ്രൂപ്പിൻ്റെ മുൻനിര ഹോസ്പിറ്റലായ ബുർജീൽ മെഡിക്കൽ സിറ്റിക്ക് (ബി. എം. സി.) കീഴിലുള്ള അഡ്നോക്കിൻ്റെ അൽ ദന്ന ഹോസ്പിറ്റലുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കും. Twitter X
* ഫോബ്സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്
* ആരോഗ്യ സേവനങ്ങള്‍ : ബുർജീലും അബുദാബി പോലീസും കൈകോര്‍ത്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, vps-burjeel, ആരോഗ്യം, വ്യവസായം