ദുബായ് : കുഞ്ഞാലിമരക്കാർ ഗ്രാമം ഇരിങ്ങൽ കോട്ടക്കൽ നിവാസി കളുടെ കൂട്ടായ്മ എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഇഫ്‌താർ സൗഹൃദ സംഗമം നിയാർക് ചെയർമാൻ അബ്ദുൽ ഖാലിഖ് ഉത്ഘാടനം ചെയ്തു. ജിനാസ് ഖാൻ വിശിഷ്ടാതിഥി ആയിരുന്നു.
ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. റിയാസ്, അബ്ഷർ, ഫസൽ, ഷിറാസ്, അബൂബക്കർ, സകരിയ്യ, നവാസ് എം. കെ., മുസ്തഫ യു. ടി. എന്നിവർ സംസാരിച്ചു.
സിറാജ് സി. പി., സിദ്ധീഖ്, ഷമീൽ, നജീർ, ഷാനു, ഷാഫി, ഷംനാസ്, മുഹമ്മദലി, ജാവീദ്, സമദ്, ജുനൈദ്, അജ്മൽ ടി. ടി., മുഹന്നദ് , തുടങ്ങിയവർ നേതൃത്വം നൽകി.
കുടുംബിനികൾ വീടുകളിൽ തയ്യാറാ ക്കിയ നാടൻ വിഭവങ്ങൾ ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ramadan, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഘടന