
അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബുദാബി ചാപ്റ്റർ 37-ാമത് വാര്‍ഷിക സെമിനാറും രണ്ടാമത് ജി. സി. സി. വാര്‍ഷിക സി. എ. കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.
‘തരംഗ് 26 : വേവ്‌സ് ഓഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍, ബ്രിഡ്ജിങ് നേഷന്‍സ്’ എന്ന പ്രമേയത്തിൽ അബുദാബി ഹോട്ടല്‍ കോണ്‍റാഡില്‍ നടന്ന സെമിനാറിലും കോണ്‍ഫറന്‍സിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖർ സംവദിച്ചു.
വ്യവസായ മന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി ഇബ്തിസാം അൽ സാദി, നീതിന്യായ മന്ത്രാലയം ഉദ്യോഗസ്ഥൻ ഡോക്ടർ അബ്ദുല്ല സുലൈമാൻ അൽ ഹമ്മാദി, ക്രിപ്റ്റോ പ്രസിഡണ്ട് മുഹമ്മദ് അൽ ഹാകിം, രാജ്യസഭാ മെമ്പർ രാഘവ് ചദ്ദ, മുൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ, ഹാഷിം ഖുദ്സി, മിച്ച് ഹച് ക്രാഫ്റ്റ് തുടങ്ങിയ പ്രമുഖർ പ്രോഗ്രാമിന്റെ ഭാഗമായി.
ഡിജിറ്റല്‍ നവീകരണം, സുസ്ഥിരത, മാറുന്ന ബിസിനസ് മാതൃകകള്‍ എന്നിവ യിലൂടെ ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതില്‍ സാമ്പത്തിക വിദഗ്ധരുടെ പങ്ക് എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകൾ നടന്നു.
സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, സ്റ്റാര്‍ട്ടപ്പ് തന്ത്രങ്ങള്‍, ബേങ്കിങ് സൊല്യൂഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മോട്ടിവേഷണല്‍ പ്രസംഗങ്ങളും നടന്നു. സമാപന ചടങ്ങില്‍ ബിസിനസ് എക്‌സലന്‍സ്, ഫിനാന്‍സ് എക്‌സലന്‍സ്, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന്‍ പാപ്പോന്‍ നേതൃത്വം നൽകിയ സംഗീത നിശയും അരങ്ങേറി. Image Credit : FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, വ്യവസായം, സംഗീതം, സംഘടന, സാമ്പത്തികം





























